തിരൂര്‍: നവംബര്‍ 16, 17, 18 തീയതികളില്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനങ്ങള്‍ 15 ന് തുടങ്ങും. പുരാരേഖ-പുരാവസ്തു പ്രദര്‍ശനങ്ങള്‍, ഭാരതീയ ചികിത്സാപൈതൃക പ്രദര്‍ശനം, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനം, കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം, മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനം, ചരിത്രപഠനം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രദര്‍ശനങ്ങള്‍, പ്രശസ്ത പുസ്തകപ്രസാധകരുടെ പുസ്തകപ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രദര്‍ശനങ്ങളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്. പ്രദര്‍ശനങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.