ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സ്വാഗത സംഘം യോഗം നടന്നു

സ്വാഗത സംഘം യോഗം നടന്നു

 

തിരൂര്‍: മലയാളത്തിന് വെളിച്ചം നല്‍കിയ പ്രദേശത്ത്, വെട്ടത്ത് നാട്ടില്‍ നടക്കുന്ന സമ്മേളനം എന്ന നിലയ്ക്ക് ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് സവിശേഷപ്രാധാന്യമുണ്ടെന്നും സര്‍വകലാശാലയുടെ പ്രവര്‍ത്തനം തിരൂരെമ്പാടും വ്യാപിപ്പിക്കാന്‍ ഈ സമ്മേളനത്തിലൂടെ കഴിയണമെന്ന് അബ്ദുറഹ്മാന്‍ എം.എല്‍.എ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ സ്വാഗതസംഘം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. എം.ആര്‍ രാഘവവാരിയര്‍, കെ.പി രാമനുണ്ണി, പ്രൊഫ.ഗോപാലന്‍ കുട്ടി, ഡോ.ശിവദാസന്‍, പ്രൊഫ. ഗോപാലന്‍ കുട്ടി, ഉഷാകുമാരി, എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ലോക്കല്‍ സെക്രട്ടറി സതീഷ് പാലങ്കി ബജറ്റ് അവതരിപ്പിച്ചു. പരീക്ഷകണ്‍ട്രോളര്‍ ഡോ.ഇ. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.