ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സംഘാടകസമിതി രൂപികരിച്ചു

സംഘാടകസമിതി രൂപികരിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് സംഘാടക സമിതി രൂപീകരിച്ചു. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേരള ചരിത്രകോണ്‍ഫറന്‍സിന്‍റെ സെക്രട്ടറി പ്രൊഫ. കെ. ഗോപാലന്‍ കുട്ടി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.കെ.എം.അനില്‍,  ലോക്കല്‍ സെക്രട്ടറി ഡോ. സതീഷ് പാലങ്കി, രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. കെ.ടി.ജലീല്‍ (ചെയര്‍മാന്‍), വി.അബ്ദുറഹിമാന്‍ എം.എല്‍.എ (വര്‍ക്കിങ്ങ് ചെയര്‍മാന്‍), പ്രൊഫ. വി.അനില്‍ കുമാര്‍ (മുഖ്യരക്ഷാധികാരി), പ്രൊഫ. ടി. അനിതകുമാരി(കണ്‍വീനര്‍), ഇ.ടി. മുഹമ്മദ് ബഷീര്‍, സി. മമ്മുട്ടി, പി.വി. മെഹറുന്നീസ, ദില്‍ഷമൂലശ്ശേരി, വി.ഇ. ലത്തീഫ്, വി.വി. ഗോപിനാഥ് തുടങ്ങി ഇരുപതോളം അംഗങ്ങളുള്ള രക്ഷാധികാരി സമിതിയും മറ്റ് ഉപസമിതികളും രൂപീകരിച്ചു.