ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘ദര്‍ശിനി’ ചലച്ചിത്രോത്സവം സമാപിച്ചു.

‘ദര്‍ശിനി’ ചലച്ചിത്രോത്സവം സമാപിച്ചു.

മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നു കൊണ്ടിരിന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവം 'ദര്‍ശിനി2018' സമാപിച്ചു. വിട്ടുവീഴ്ചകളില്ലാതെ സിനിമ വ്യവസായത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ടെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. പുതിയ ചിന്തകളും പുതിയ രീതികളും ഉണ്ടാക്കാന്‍ ചലച്ചിത്രമേളകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാമ്പസിലെ  ചിത്രശാല, രംഗശാല, അരവിന്ദന്‍ ഹാള്‍, പി. എ ബക്കര്‍ ഹാള്‍ എന്നീ നാലു തീയറ്ററുകളിലായി മുപ്പത്തഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സുധീര്‍ ഷാ സലാം, ഇ.ആര്‍. അനില്‍ കുമാര്‍, മുഹമ്മദ് മര്‍ഷൂഖ്, ടി. പി. അഭിജിത്ത് , അമൃത സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. സമാപനചിത്രങ്ങളായി പ്രിയനന്ദന്‍റെ 'അശാന്തം' സഞ്ജു സുരേന്ദ്രന്‍റെ 'ഏദന്‍' എന്നിവ പ്രദര്‍ശിപ്പിച്ചു.