ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വായനാപക്ഷാചരണം നാളെ (03-07-2018)

വായനാപക്ഷാചരണം നാളെ (03-07-2018)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വായനപക്ഷാചരണം നാളെ(03-07-2018). രാവിലെ 11 മണിയ്ക്ക് രംഗശാലയില്‍ നടക്കുന്ന പരിപാടിയില്‍ കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഡിജിറ്റല്‍ ലൈബ്രറി സേവനങ്ങളുടെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി സി.ഗോവിന്ദക്കുറുപ്പ്, ടി.എന്‍. ഗോപിനാഥന്‍ എന്നിവരുടെ കൃതികള്‍ വള്ളത്തോളിന്റെ പൗത്രന്‍ സി. രവീന്ദ്രനാഥ് സര്‍വകലാശാലയ്ക്ക് സംഭാവന ചെയ്യുന്ന ചടങ്ങും വായനാശീലം, ലൈബ്രറി ഉപയോഗം, പുസ്തകങ്ങള്‍ എന്നീ വിഷയത്തെ കേന്ദ്രീകരിച്ചുള്ള സംവാദവും നടക്കും. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വൈസ്ചാന്‍ലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. പി. സുരേന്ദ്രന്‍, സി. രവീന്ദ്രനാഥ്, രാം കമല്‍ മനോജ് (മാനേജിംഗ് ട്രസ്റ്റി, ചക്ഷുമതി അസിസ്റ്റീവ് ടെക്‌നോളജി), ഡോ. കെ.എം. ഭരതന്‍, ഡോ. ഇ. രാധാകൃഷ്ണന്‍, പ്രണവ്, ജാബിര്‍ മോന്‍ എന്നിവര്‍ സംസാരിക്കും.