ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ബഷീര്‍ കഥാപുരസ്കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു

ബഷീര്‍ കഥാപുരസ്കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യരചനാ വിഭാഗം സംഘടിപ്പിക്കുന്ന ബഷീര്‍ കഥാപുരസ്കാരത്തിന് കേരളത്തിലെ സര്‍വകലാശാല-കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കഥകള്‍ ക്ഷണിക്കുന്നു. കഥയോടൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും വ്യക്തിരേഖയും പ്രത്യേകമായി ഉള്ളടക്കം ചെയ്യണം. ജൂലൈ അഞ്ചിന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. കഥകള്‍ അയക്കേണ്ട അവസാന തീയതി 2018 ജൂണ്‍ 30. അപേക്ഷകള്‍ കണ്‍വീനര്‍, ബഷീര്‍ കഥാപുരസ്കാരം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, അക്ഷരം കാമ്പസ്, വാക്കാട് പി.ഒ, തിരൂര്‍-676 502 എന്ന വിലാസത്തിലോ sahithyajournal@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്.മെയില്‍ ചെയ്യുന്നവര്‍ പി.ഡിഎഫ് ഫോര്‍മാറ്റിലായിരിക്കണം കഥകള്‍ അയക്കേണ്ടത്.