ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ചര്‍ച്ചകളാല്‍ സമൃദ്ധം  മാധ്യമസെമിനാറിന്‍റെ രണ്ടാം ദിനം

ചര്‍ച്ചകളാല്‍ സമൃദ്ധം മാധ്യമസെമിനാറിന്‍റെ രണ്ടാം ദിനം

ജനങ്ങള്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയൊരുക്കുമ്പോള്‍ രാഷ്ട്രീയ ബന്ധങ്ങളും ഉടലെടുക്കുന്നു ഇത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് യുവാക്കളിലാണെന്നും ‘നവമാധ്യമങ്ങളും രാഷ്ട്രീയവും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മൈസൂര്‍ സര്‍വകലാശാല മാധ്യമവിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. ഡോ. എം.എസ്. സപ്ന അവര്‍ പറഞ്ഞു. മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ദേശീയമാധ്യമ സെമിനാറിന്‍റെ രണ്ടാം ദിവസമായ ഇന്ന് ‘സംഘര്‍ഷഭൂമിയില്‍ വാര്‍ത്ത തേടുമ്പോള്‍’ എന്ന വിഷയത്തില്‍ മനോരമ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷപുരുത്തോമന്‍ വിദ്യാര്‍ത്ഥികളുമായി തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചു. മുഖ്യധാരമാധ്യമങ്ങളെ അപേക്ഷിച്ച് സമൂഹമാധ്യമങ്ങള്‍ രാഷ്ട്രീയ സ്വാധീനത്തിന്‍റെ ഭാഗമായി തമസ്കരിക്കപ്പെട്ട വാര്‍ത്തകള്‍ വിചാരണ ചെയ്യാറുണ്ടെന്ന് ‘മാധ്യമലോകം പ്രതിസന്ധികള്‍, സാധ്യതകള്‍’ എന്ന വിഷയത്തില്‍ മാധ്യമം പത്രം സീനിയര്‍ സബ് എഡിറ്റര്‍ വി.പി റജീന മാധ്യമലോകത്തെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. താനൂര്‍ ഗവ: കോളേജ് അസി.പ്രൊഫ. ഇ.കെ.സ്മിതയുടെ അദ്ധ്യക്ഷതയില്‍ പി.എം.അനൂജ ദാസ്, ജൂബി ഫ്രാന്‍സിസ് കല്ലൂക്കാരന്‍, നിസാര്‍ അഹമ്മദ്, വി. വിബീഷ്, എസ്.ആര്‍.യദു നന്ദന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.