ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ആധുനിക കവികളെല്ലാം ഓരോ പ്രസ്ഥാനങ്ങളാകുന്നു. പ്രൊഫ. അനില്‍ വള്ളത്തോള്‍.

ആധുനിക കവികളെല്ലാം ഓരോ പ്രസ്ഥാനങ്ങളാകുന്നു. പ്രൊഫ. അനില്‍ വള്ളത്തോള്‍.

കവിതാപ്രസ്ഥാനങ്ങളെല്ലാം അപ്രസക്തമാകുകയും ആധുനിക കവികളെല്ലാം തന്നെ ഓരോ പ്രസ്ഥാനമായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പോയട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കവിയരങ്ങിന്റെയും സംവാദത്തിന്റെയും ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികകാലത്ത് കവിത ഉണ്ടാകുന്നത് എഴുത്തുകാരില്‍ നിന്ന് എന്നതിനേക്കാള്‍ ഏറെ വായനക്കാരില്‍ നിന്നാണ് എന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കുഴൂര്‍ വില്‍സണ്‍ കുട്ടികളുമായി സംവദിച്ചു. ആന്റോ സാബിന്‍ ജോസ്, അനുശ്രീ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.