ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

 ‘സ്ത്രീപദവിയും കേരളീയ സമൂഹവും’ പ്രഭാഷണപരമ്പരയ്ക്ക് തുടക്കം

 ‘സ്ത്രീപദവിയും കേരളീയ സമൂഹവും’ പ്രഭാഷണപരമ്പരയ്ക്ക് തുടക്കം

മലയാളസര്‍വകലാശാല സംസ്‌കാരപൈതൃക പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സ്ത്രീപദവിയും കേരളീയ സമൂഹവും' എന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം. ആദ്യ പ്രഭാഷണം കാലടി സംസ്‌കൃത സര്‍വകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. കെ.എം. ഷീബ പ്രഭാഷണം നടത്തി. ഫെമിനിസ്റ്റ് എന്ന് വാക്ക് തന്നെ  നിരന്തരത്തിലുള്ള ഒറ്റപ്പെടലുകള്‍ക്കും വെറുക്കപ്പെടലുകള്‍ക്കും അകറ്റപ്പെടലുകള്‍ക്കും കാരണമാകുന്നു എന്നും ഇത് അതിസൂക്ഷമമായിട്ടുള്ള നമ്മുടെ ജീവിത തലങ്ങളെ ബാധിക്കുന്നു  എന്നും പ്രഭാഷണത്തില്‍ വ്യക്തമാക്കി.  ഡോ.ടി.വി. സുനീതയുടെ അദ്ധ്യക്ഷതയില്‍ നടന്ന ക്ലാസില്‍ ബിരുദാന്തരവിദ്യാര്‍ത്ഥികളും ഗവേഷകവിദ്യര്‍ത്ഥികളും പങ്കെടുത്തു.