ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘കുട്ടിയോനേ അലാഴീക്ക്‌പോണ്ടാട്ടാ ‘ വിദ്യാര്‍ത്ഥിയൂണിയന്‍ മാഗസിന്‍ പ്രകാശനം നടത്തി

‘കുട്ടിയോനേ അലാഴീക്ക്‌പോണ്ടാട്ടാ ‘ വിദ്യാര്‍ത്ഥിയൂണിയന്‍ മാഗസിന്‍ പ്രകാശനം നടത്തി

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ 'കുട്ടിയോനേ അലാഴീക്ക്‌പോണ്ടാട്ടാ'    എം.എം. നാരായണന്‍ (പുരോഗമന സാഹിത്യ സംഘത്തി ന്റെ ജനറല്‍ സെക്രട്ടറി) പ്രകാശനം ചെയ്തു. കെ.വി.കുട്ടി, അച്യുതന്‍  എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. മാഗസിന്റെ ഓണ്‍ലൈന്‍ പ്രകാശനം  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നിര്‍വഹിച്ചു.     'കുട്ടിയോനേ അലാഴീക്ക്‌പോണ്ടാട്ടാ'  എന്ന് പേരിട്ടിരിക്കുന്ന മാഗസിന്‍ അക്കാദമിക അന്തരീക്ഷത്തില്‍ നിന്നും അനക്കാദമിക മേഖലകളിലേക്കുള്ള   വിദ്യാര്‍ ത്ഥികളുടെ പ്രവര്‍ത്തനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരൂര്‍ മുതല്‍ കുട്ടായി അഴിമുഖം വരെയുള്ള ഒരു യാത്രികന്‍ എന്ന നിലയിലാണ് മാഗസിന്റെ മുന്നോട്ടുള്ള യാത്ര. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ സുജിത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന് ചടങ്ങില്‍ സ്റ്റാഫ് അഡൈ്വസര്‍ ഇ. രാധാകൃഷ്ണന്‍, വി.ബാബു, കെ.വി.കുട്ടി, ശബരീഷ്, ഡിന്നു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.