ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വേലായുധന്റെ കുടുംബത്തിന് വീട്:താക്കോല്‍ നല്‍കി

വേലായുധന്റെ കുടുംബത്തിന് വീട്:താക്കോല്‍ നല്‍കി

മലയാളസര്‍വകലാശാല താല്‍ക്കാലിക ജീവനക്കാരനായിരുന്ന അന്തരിച്ച തൊണ്ടിയില്‍ വേലായുധന്റെ കുടുംബത്തിന് സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭാര്യ ടി. സുധ താക്കോല്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു. വേലായുധന്റെ അകാലചരമത്തില്‍ പ്രവര്‍ത്തി നിലച്ചുപോയ വീട് കലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് സ്വരൂപിച്ച 5.14 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിക്കുകയാണുണ്ടായത്.