ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ദേശീയ സെമിനാര്‍ സമാപിച്ചു 

ദേശീയ സെമിനാര്‍ സമാപിച്ചു 

യുവഗവേഷകരുടെ പ്രബന്ധാവതരണത്തോടെ മലയാളസര്‍വ കലാശാലയില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന 'സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും' എന്ന ദേശീയ സെമിനാര്‍ സമാപിച്ചു. കാലത്ത്  ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ 'ഗവേഷണത്തിന്റെ ചരിത്രം' എന്ന വിഷയത്തില്‍ എം. എം. ബഷീര്‍  സംസാരിച്ചു. യുവഗവേഷകരായ അനു ഡേവിഡ്, അശ്വനി.എം.പി, ഗീതു എസ്.എസ്, നീതു എന്‍, ആരതി, ഷര്‍മിയാ നൂറുദ്ദീന്‍, അജിത്.കെ.പി, ദേവി. എന്‍, ജിഷില, സുബി ടി, സുസ്മിത, ദിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. സി. ഗണേഷ് എന്നിവര്‍ മോഡറേറ്റര്‍മാരാ യിരുന്നു.