ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം തുടങ്ങി

മലയാളസര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം തുടങ്ങി

മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എഴുത്തുകാരികളുടെ രചനകള്‍ പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളസര്‍വക ലാശാലയില്‍ ആരംഭിച്ച സ്ത്രീസാഹിത്യപഠനകേന്ദ്രം എഴുത്തുകാരിയും വിവര്‍ത്തകയുമായ ജെ. ദേവിക ഉദ്ഘാടനം ചെയ്തു. പെണ്ണെഴുത്തി നെക്കുറിച്ച് എണ്‍പതുകളില്‍ നടന്ന ചര്‍ച്ചകളുടെ പിന്‍തുടര്‍ച്ചയായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സമയമായെന്ന് സ്‌കൈപ്പിലൂടെ നടത്തിയ ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ പറഞ്ഞു. സാഹിത്യത്തില്‍ സ്ത്രീ എഴുത്തു കാരുടെ സാന്നിദ്ധ്യം ഇന്ന് സജീവമാണ്. പിതൃകേന്ദ്രീകൃതമായ രചനകള്‍ ക്കെതിരെയുള്ള അവബോധം ശക്തമായിട്ടുണ്ട്. ചരിത്രവും വ്യവസ്ഥകളും തമസ്‌ക്കരിച്ച എഴുത്തുകാരിളെ പഠിക്കാനും പുനരാനയിക്കാനും പുതിയ കേന്ദ്രത്തിന് കഴിയണമെന്നും അവര്‍ പ്രത്യാശിച്ചു. വൈസ് ചാന്‍സലര്‍ കെ.ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലാശാലയുടെ സുവര്‍ണരേഖ പദ്ധതിയിന്‍ കീഴില്‍ ഡോ. ടി. അനിതകുമാരി സംവിധാനം ചെയ്ത സുഗതകുമാരിയെക്കുറിച്ചുള്ള 'കവിത പൂക്കും കാട്', ഡോ. അന്‍വര്‍ അബ്ദുള്ള സംവിധാനം ചെയ്ത എം. ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള 'എം.ടി' എന്നീ ഡോക്യുമെന്ററികള്‍ പ്രകാശനം ചെയ്തു. മലയാളസര്‍വകലാശാല പ്രസിദ്ധീകരിച്ച 'ഫെമിനിസ്റ്റ് നിഘണ്ടു' (എഡിറ്റര്‍മാര്‍ - ഡോ. എം. ശ്രീനാഥന്‍, സംഗീത എം.കെ, പ്രജിഷ. എ.കെ). 'സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികള്‍' 'ഭാഷാസാഹിത്യ ചരിതം: ആറ്റൂര്‍' (എഡിറ്റര്‍ - ഡോ. ടി. അനിതകുമാരി) 'ഗവേഷണവും രീതിശാസ്ത്രവും' (എഡിറ്റര്‍മാര്‍ ഡോ. ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍), മലയാളഭാഷാചരിത്രം പി. ഗോവിന്ദപ്പിള്ള (എഡിറ്റര്‍ - ഡോ. ഇ. രാധാകൃഷ്ണന്‍), വിത (എഡിറ്റര്‍ ഡോ. എ. അന്‍വര്‍ അബ്ദുള്ള) എന്നീ പുസ്തകങ്ങളുടെയും മലയാളഗവേഷണ ജേണല്‍ (എഡിറ്റര്‍ ഡോ. അശോക് ഡിക്രൂസ്), സാഹിത്യവിഭാഗം ജേണല്‍ (ഡോ. സി. ഗണേഷ്) എന്നീ പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഡോ. എം. എം. ബഷീര്‍, ഡോ. എം. ശ്രീനാഥന്‍, ഡോ. ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍, അജിത്.കെ. പി എന്നിവര്‍ സംസാരിച്ചു.