ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം വിതരണം ചെയ്തു.

ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം വിതരണം ചെയ്തു.

തിരൂർ: പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ മലയാളത്തിലെ മികച്ച വൈജ്ഞാനികഗ്രന്ഥത്തിന് ഏർപ്പെടുത്തിയ 2023 ലെ ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നടന്ന ചടങ്ങിൽ മദ്രാസ് സർവകലാശാല മലയാളവിഭാഗം പ്രൊഫസർ ഡോ. പി. എം. ഗിരീഷും കേരള സർക്കാർ ഔദ്യോഗിക ഭാഷാ വിദഗ്ധൻ ഡോ. ആർ. ശിവകുമാറും ചേർന്ന് ഏറ്റുവാങ്ങി. മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമയും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം മുൻ പ്രൊഫസറും പുരസ്കാരനിർണയസമിതി അധ്യക്ഷനുമായ ഡോ. എൻ. അജയകുമാറും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. 11111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ സാഹിത്യരചനാ സ്കൂൾ ഡയറക്ടർ ഡോ. കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. മലയാളസർവകലാശാല പൊതുസഭാംഗങ്ങളായ ഡോ. കെ. വി. ശശി, കൃഷ്ണ കെ. പി., പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പ്രതിനിധി നൗഷാദ് കൊല്ലം, സാഹിത്യരചനാ സ്കൂൾ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ് എന്നിവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ഡോ. അശോക് ഡിക്രൂസ് എഴുതിയ ആശങ്കയില്ലാതെ ഗവേഷണം ആരംഭിക്കാം എന്ന പുസ്തകം ഡോ. എൻ. അജയകുമാർ ഡോ. പി.എം. ഗിരീഷിന് നൽകി പ്രകാശനം ചെയ്തു.