ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വൈജ്ഞാനികോത്സവം ഉദ്ഘാടനം ചെയ്തു.

വൈജ്ഞാനികോത്സവം ഉദ്ഘാടനം ചെയ്തു.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചനാ സ്‌കൂൾ പുസ്‌തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗവേഷകസംഗമവും വൈജ്ഞാനികോത്സവവും  മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വൈജ്ഞാനികോത്സവത്തിന്റെ ഭാഗമായി ത്രിദിന ദേശീയ സെമിനാറും നടക്കുന്നുണ്ട്. സാഹിത്യരചനാ സ്കൂൾ ഡയറക്ടർ ഡോ. കെ. ബാബുരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം മുൻ പ്രൊഫസർ ഡോ. എൻ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മദ്രാസ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ ഡോ. പി. എം. ഗിരീഷ്, കേരള സർക്കാർ ഔദ്യോഗിക ഭാഷാവിദഗ്ധൻ ഡോ. ആർ. ശിവകുമാർ, മലയാളസർവകലാശാലയിലെ പൊതുസഭാംഗങ്ങളായ ഡോ. കെ. വി. ശശി, കൃഷ്ണ കെ. പി., പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പ്രതിനിധി നൗഷാദ് കൊല്ലം, സാഹിത്യരചനാ സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ് എന്നിവർ സംസാരിച്ചു. വൈജ്ഞാനികോത്സവം ആഗസ്റ്റ് 31 ന് സമാപിക്കും.