ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ലോക ഫോക് ലോർ ദിനാചരണത്തിനും ദേശീയ സെമിനാറിനും തുടക്കമായി.

ലോക ഫോക് ലോർ ദിനാചരണത്തിനും ദേശീയ സെമിനാറിനും തുടക്കമായി.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സംസ്കാരപൈതൃകപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ഫോക് ലോർ ദിനാചരണത്തിനും ദേശീയ സെമിനാറിനും തുടക്കമായി. കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ കലാസംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മലയാള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എൽ. സുഷമ പരിപാടി ഉദ്ഘാടനം ചെയ്തു.ഡോ. ജി. സജിന സ്വാഗത ഭാഷണം നടത്തുകയും ഡോ. കെ എം ഭരതൻ അധ്യക്ഷസ്ഥാനം നിർവഹിക്കുകയും ചെയ്തു. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് കാലിക്കറ്റ് സർവകലാശാല ഫോക്ലോർ വിഭാഗ സ്ഥാപകനായ ഡോ.രാഘവൻ പയ്യനാടാണ്. തുടർന്ന് വേദിയിൽ ശ്രീരാഘവൻ പയ്യനാടിന്റെ ഫോക്ക് ലോർ: സങ്കേതങ്ങളും സങ്കല്പനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം സർവ്വകലാശാല വൈസ് ചാൻസിലർ നിർവാഹക സമിതി അംഗം കൃഷ്ണ കെ പിക്ക്‌ കൈമാറി നിർവഹിച്ചു. ഡോക്ടർ കെ എം ഭരതൻ പുസ്തക പരിചയം നടത്തി. പൊതു സഭാംഗം ഡോ. കെ.വി. ശശി, ശ്രീ ആശിഷ് സുകു എന്നിവർ സംസാരിച്ചു. ഡോക്ടർ സജിത കെ വി യുടെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന സെഷൻ സമാപിച്ചു.