ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ധാരണാപത്രം  ഒപ്പിട്ടു.

ധാരണാപത്രം ഒപ്പിട്ടു.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയും  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് (IRISH) എന്ന ഗവേഷണ സ്ഥാപനവും ചേർന്നുള്ള അക്കാദമിക പരിപാടികൾ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും ചേർന്നുള്ള ധാരണാപത്രം ഇന്ന് ഒപ്പിട്ടു. പരിപാടിക്ക് ചരിത്ര പഠന സ്കൂൾ  നേതൃത്വം നൽകി. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.എൽ സുഷമയുടെ സാന്നിധ്യത്തിൽ രജിസ്ട്രാർ പ്രൊഫ.കെ.എം ഭരതൻ  IRISH ഡയറക്ടർ ഡോ.ജോയി വർക്കി എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പിട്ടു. സർവകലാശാലയിൽ നിന്നും IRISH ൽ നിന്നുമുള്ള ഫാക്കൽറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.  ചടങ്ങിൽ, ഇരു സ്ഥാപനങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള ജർണലുകളും മറ്റു പുസ്തകങ്ങളും പരസ്പരം കൈമാറി.      ധാരണാപത്രത്തിൻറെ അടിസ്ഥാനത്തിൽ  ഇരു സ്ഥാപനങ്ങളും ചേർന്നുള്ള ആദ്യത്തെ പരിപാടി എന്ന നിലയിൽ ഗവേഷകർക്കും വിദ്യാർത്ഥികൾക്കുമായി ഹൈബ്രിഡ് രീതിയിൽ പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടു. പ്രൊഫ. കെ. എം അനിൽ,  ഡോ.ജോയി വർക്കി, ഡോ. ടി.കെ സെബാസ്റ്റ്യൻ എന്നിവർ പ്രഭാഷണത്തിന് നേതൃത്വം കൊടുത്തു