ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലേക്ക് മലയാള സർവകലാശാലയിൽ നിന്നും 16 പേർ

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലേക്ക് മലയാള സർവകലാശാലയിൽ നിന്നും 16 പേർ

നവകേരള സൃഷ്ടിക്കായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ കർമ്മപദ്ധതികളെക്കുറിച്ചും യുവതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംവദിക്കാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയെ പ്രതിനിധീകരിച്ച്  16 പേർ പങ്കെടുക്കും.

സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ശ്രീകാന്ത് ഒ, ജനറൽ സെക്രട്ടറി സഞ്ജീവ് വി, വൈസ് ചെയർപേഴ്സൺ പ്രിയനന്ദ എ.കെ, ജോയിൻ സെക്രട്ടറിമാരായ അലൻ ജോമോൻ, നീന പ്രകാശ്, സ്പോർട്ട്സ് സെക്രട്ടറി പ്രണവ് കെ തുടങ്ങിയവർ യൂണിയൻ പ്രതിനിധികളായും  സർവകലാശാലയിലെ വിവിധ വകുപ്പുകളുടെയും പി ച്ച് ഡി വിഭാഗത്തിൻ്റെയും പ്രതിനിധികളായി വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു സർവകലാശാലയുടെ അഭിമാനമായി മാറിയ കൃഷ്ണ കെ.പി, സുധാരസൻ പി.എസ്, അനീഷ് വി.പി, ആശിഷ് സുകു, ധാത്രിയ പി.എസ്, അഫ്സൽ ഇ.എം, പ്രിയ മാത്യു, അജിത്ത് ഇ.ആർ, പുണ്യ കൃഷ്ണ സി.പി, അനഘ കെ എന്നിവർ പ്രതിഭകളായും പങ്കെടുക്കും.