ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ജെൻഡർ ജസ്റ്റിസ് ഫോറം മാഗസിൻ പ്രകാശനം ചെയ്തു

ജെൻഡർ ജസ്റ്റിസ് ഫോറം മാഗസിൻ പ്രകാശനം ചെയ്തു

‘ഒന്തികെ’ പ്രകാശനം ചെയ്തു.
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ജെൻഡർ ജസ്റ്റിസ് ഫോറത്തിന്റെ പ്രഥമ മാഗസിൻ ‘ഒന്തികെ’യുടെ പ്രകാശനം കവി എം. ബി. മനോജ് മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമയ്ക്ക് കൈമാറി നിർവഹിച്ചു. ജെൻഡർ ജസ്റ്റിസ് എന്ന വിഷയത്തിലധിഷ്ഠിതമായാണ് മാഗസിൻ തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങിൽ ജെൻഡർ ജസ്റ്റിസ് ഫോറം അധ്യക്ഷയും മാഗസിൻ ചീഫ് എഡിറ്ററുമായ ഡോ. എം. ജി. മല്ലിക, മാഗസിൻ എഡിറ്റർ കെ. എ. അഭിജിത്ത്, ജെൻഡർ ജസ്റ്റിസ് ഫോറം കോർ കമ്മിറ്റി അംഗങ്ങളായ പി. ചന്ദന, പി. എസ്. ധാത്രിയ എന്നിവർ സംസാരിച്ചു.