ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

മലയാളസർവകലാശാല  ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

മലയാളസർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

തിരൂർ :  മലയാളസർവകലാശാലയിൽ2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈത്യക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. കോഴ്സുകളിലേക്കും, എം.എ./ എം.എസ്സി പരിസ്ഥിതിപഠനം കോഴ്സുകളിലേക്കും  മെയ്31 ന് അകം അപേക്ഷ സമർപ്പിക്കണം. തിരൂർ മലയാളസർവകലാശാല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽവെച്ച് പ്രവേശന പരീക്ഷ നടക്കും. 20 പേർക്കാണ് ഓരോ കോഴ്സുകളിലും പ്രവേശനം ലഭിക്കുക. നാല് സെമസ്റ്ററുകളിലായി നടക്കുന്ന കേഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള  ബിരുദമാണ്. ബിരുദപരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.  എം.എസ്സി പരിസ്ഥിതി പഠനത്തിന് പ്ലസ്ടുതലത്തിൽ സയൻസ് പഠിച്ചിട്ടുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ നൽകുവാനും, കുടുതൽ വിവരങ്ങൾക്കും www.malayalamuniversity.edu.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.