ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ശുദ്ധ സംഗീത വാദം വൈവിധ്യങ്ങളെ നശിപ്പിക്കുന്നു : വി.ടി മുരളി

ശുദ്ധ സംഗീത വാദം വൈവിധ്യങ്ങളെ നശിപ്പിക്കുന്നു : വി.ടി മുരളി

തിരൂർ: ശുദ്ധ സംഗീത വാദം വ്യത്യസ്ത സംഗീത ധാരകളെ ഇല്ലാതാക്കുകയും സമൂഹത്തിലെ വൈവിധ്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നുവെന്ന് ഗായകനും സംഗീത നിരൂപകനുമായ വി.ടി മുരളി. കേരള കലാമണ്ഡലത്തിൽ നാടൻ പാട്ട്, മാപ്പിളപ്പാട്ട് അടക്കം എല്ലാ സംഗീത ശാഖകളെയും പഠന വിഷയമാക്കണമെന്ന് വി.ടി മുരളി പറഞ്ഞു. മലയാള സർവ്വകലാശാല സംസ്കാര പൈതൃക പഠന വിഭാഗം കേരള പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്കാര പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സംസ്കാര പൈതൃക വിഭാഗം ഡയറക്ടർ ഡോ: കെ.എം. ഭരതൻ അദ്ധ്യക്ഷ്യം വഹിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി മുഖ്യപ്രഭാഷണം നടത്തി, രബീന്ദ്ര സംഗീതം ബംഗാളിന്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ട സംഗീതമാണെന്നും മലയാളികളെയും അവ സ്വാധീനിച്ചിട്ടുണ്ടെന്നും അബ്രദിത ബാനർജി അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സഹകരത്തോടെ സർവ്വകലാശാല പൈതൃക മ്യൂസിയം സംഘടിപ്പിച്ച സംഗീതോപകരണ പ്രദർശനവും വാദനവും മലയാള സർവ്വകലാശാല നിർവ്വാഹ സമിതി അംഗം  ആശിഷ് സുകു നിർവ്വഹിച്ചു. കെ കൃഷ്ണ രാജ്, ഡോ: കെ.വി.ശശി, ഡോ: ജി സജിന , അഫ്സൽ, ഹരിത എൻ.എസ്. എന്നിവർ സംസാരിച്ചു. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലോക സംഗീതത്തെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സംഗീതോപകരണ പ്രദർശനം വ്യാഴാഴ്‌ച വൈകുന്നേരം സമാപിക്കും.