വിമര്‍ശനാത്മകചിന്തയിലും ധൈഷണികവ്യാപരങ്ങളിലും പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പിഎച്ച്.ഡി കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് വ്യതിരിക്തമായ ഒരു ഗവേഷണനയം ഉണ്ട്. കേരളത്തെ സംബന്ധിച്ച അറിവുകളെ വിപുലപ്പെടുത്തുക എന്ന സമീപനത്തിനാണ് ഗവേഷണവിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സര്‍വകലാശാല മുന്‍തൂക്കം നല്‍കുന്നത്. 6 സെമസ്റ്റര്‍ ഉള്ള പിഎച്ച്.ഡികോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ ഒരു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് വര്‍ക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോഴ്‌സിന്‍റെ അവസാനം പ്രബന്ധസമര്‍പ്പണവും ഒപ്പം തുറന്ന അഭിമുഖപരീക്ഷയും ഉണ്ടായിരിക്കും.
ഫീസ് ഘടന
(അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം നല്‍കുന്നതാണ്)