ഭാഷാശാസ്ത്രവിഭാഗം തുറന്ന വാചാ പരീക്ഷ
പ്രിയ സുഹൃത്തെ,
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഗവേഷകവിദ്യാർത്ഥിയായ ശരത് വി എസ് സമർപ്പിച്ച “ഭാഷാഭേദങ്ങളിലെ അനുതാന സ്വത്വം : സാമൂഹ്യസ്വനവിജ്ഞാനപഠനം” എന്ന ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പിഎച്ച്.ഡി ഓപ്പൺ ഡിഫെൻസ് ബഹുമാനപ്പെട്ട വൈസ്‌ചാൻസലറുടെ അനുമതിയോടെ ആഗസ്റ്റ് 16 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. ഗവേഷണ പ്രബന്ധത്തിന്റെ സംക്ഷിപ്തവിവരണവും ഗൂഗിൾമീറ്റ് ലിങ്കും ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെപങ്കാളിത്തംപ്രതീക്ഷിക്കുന്നു.
ഗൂഗിൾമീറ്റ് ലിങ്ക്:
http://meet.google.com/khd-cqoz-uck
വിശ്വസ്തതയോടെ,
ഡോ സ്മിത കെ. നായർ
ഡയറക്ടർ
ഭാഷാശാസ്ത്രസ്‌കൂൾ