ബിരുദാനന്തരബിരുദ കോഴ്സ്സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ്
പൊതുനിര്‍ദ്ദേശങ്ങള്‍
- മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റില്‍ പേര് വന്നിട്ടുള്ളവര്‍ ആഗസ്റ്റ് 13ന് സര്‍വകലാശാലയില്‍ രക്ഷിതാവിനോടൊപ്പം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്.
- പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷാനിക്ഷേപം ഉള്‍പ്പെടെ 5350 (അയ്യായിരത്തി മുന്നൂറ്റി അമ്പത്) രൂപയും എസ്.സി, എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1850 (ആയിരത്തിഎണ്ണൂറ്റി അമ്പത്) രൂപയും പ്രവേശനവേളയില്‍ അടക്കേണ്ടതാണ്. ഡബിറ്റ് കാര്‍ഡ് മുഖേനയും ഫീസ് അടയ്ക്കാം.
- ഹോസ്റ്റല്‍ സൗകര്യം ആവശ്യമുള്ളവര്‍ മൂന്ന് മാസത്തെ ഹോസ്റ്റല്‍ ഫീസായ 1200 (ആയിരത്തിഇരുനൂറ്) രൂപ മുന്‍കൂറായി അടക്കേണ്ടതാണ്.
- പ്രവേശനവേളയില്‍ ബിരുദസര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസ്സല്‍, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് ഫോട്ടോ, വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയും ഹാജരാക്കേണ്ടതാണ്. സംവരണ സീറ്റില്‍ പ്രവേശനം നേടുന്നവര്‍ നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
– രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്