ബഷീർദിനങ്ങൾ
പ്രിയരേ
മലയാളത്തിന്റെബഷീർ എന്ന പ്രയോഗം മലയാളഭാഷ ലോകസാഹിത്യത്തിന് അഭിമാനപുരസ്‌കരം സംഭാവനചെയ്ത ബഷീർ എന്നൊരു നോട്ടം കൂടി ഉൾച്ചേർത്തിട്ടുണ്ട് എന്ന് തോന്നുന്നു. കാലം ചെല്ലുംതോറും ബഷീർസാഹിത്യവും ദർശനവും രാഷ്ട്രീയവുമെല്ലാം തിളങ്ങി വരുന്നു എന്നത് ഒരു ഭംഗിവാക്കു മാത്രമല്ലല്ലോ. ബഷീർകൃതികൾ ഇക്കാലത്തും മലയാളഭാഷയിലും സംസ്കാരത്തിലും എരിഞ്ഞു കൊണ്ടിരിക്കുന്നു, എരിഞ്ഞടങ്ങുന്നില്ല! പ്രേമലേഖനം അടുത്തകാലത്ത് യുവജനങ്ങൾ മുദ്രാവാക്യം വിളിച്ഛ് എരിച്ചതോർക്കുക! 1942 ഇൽ എഴുതിയ കൃതി പുതുതലമുറയെയും സ്വാധീനിക്കുന്നതിനും അസ്വസ്ഥപ്പെടുത്തുന്നതിനും തെളിവ്! അല്ലാതെന്തു പറയാൻ ? ഗൾഫ്മലയാളി സാംസ്കാരിക സംഘടനയായ പ്രവാസി ദോഹയുടെ ഇരുപത്തിമൂന്നാമത് ബഷീർപുരസ്‌കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലക്ക് ആണ് ലഭിച്ചത്. അതിന്റെ പശ്ചാത്തലത്തിൽ മലയാളസർവ്വകലാശായിൽ ഈ വർഷം ബഷീർദിനങ്ങൾ ആഘോഷിക്കാനും വൈക്കം മുഹമ്മദ്ബഷീർ പഠനകേന്ദ്രം സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. 2025 മാർച്ച് 17, 18 ,19 ,20 ,21 ദിവസങ്ങളിലാണ് മലയാളസർവകലാശാല ബഷീർദിനങ്ങൾ ആഘോഷിക്കുന്നത്. ബഷീർസാഹിത്യവും പരിഭാഷയും ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ദിനങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
ഡോക്ടർ മുഹമ്മദ് റാഫി എൻ വി
കൺവീനർ
12/03/2025
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല