തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ഒഴിവുള്ള രജിസ്ട്രാർ തസ്തികയിൽ നേരിട്ട്/അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ മുഖാന്തിരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഇപ്പോൾ സർവീസിലുള്ള അപേക്ഷകർ അവരുടെ സ്ഥാപനമേധാവിയിൽ നിന്നും ഈ വിജ്ഞാപനത്തിന്റെ തീയതിക്കോ അതിനു ശേഷമോ ലഭിച്ച നിരാക്ഷേപ സാക്ഷ്യപത്രം(N O C )അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.