ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മാധ്യമ പഠന സ്‌കൂൾ

മാധ്യമ പഠന സ്‌കൂൾ

മാധ്യമ പഠന വിഭാഗം എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം.ഫിൽ പി.എച്ഛ്.ഡി എന്നീ തലത്തിലുള്ള അക്കാദമിക ബിരുദങ്ങൾ മുന്നോട്ടു വെക്കുന്നു . നിലവിൽ മൂന്നു എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ഒരു എംഫിൽ ബാച്ച് എന്നിവ പഠനം പൂർത്തിയാക്കി. നടന്നു കൊണ്ടിരിക്കുന്ന പി.എച്ഛ്.ഡി ഗവേഷണത്തിൽ വികസനോന്മുഖ ആശയ വിനിമയം, ലിംഗ ഭേദപ്രശ്നങ്ങൾ, സാമൂഹിക അസമത്വം തുടങ്ങിയ ഒട്ടേറെ പ്രസക്തമായ വിഷയങ്ങളിൽ സൂക്ഷ്മാർത്ഥത്തിലുള്ള പഠനം നടത്തി പോരുന്നു. മാധ്യമ പഠന വിഭാഗത്തിന് കീഴിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെല്ലാം തന്നെ വിവിധ മുഖ്യധാര മാധ്യമങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി നോക്കി വരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ പ്രവർത്തിക്കുന്നവയാണ് എല്ലാ ക്ലാസ് മുറികളും. കൂടാതെ അത്യാധുനിക സൗകര്യങ്ങൾ ചേർത്ത സ്റ്റുഡിയോ ഫ്ലോർ, എഡിറ്റിംഗ് സ്യൂട്ട് , ഡബ്ബിങ് ബൂത്ത് എന്നിവയും മാധ്യമ പഠന വിഭാഗത്തിനുണ്ട്. ചിട്ടയോടെയും സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയും വിദ്യാർത്ഥികൾക്ക് ഇവിടെ പ്രായോഗിക പരിശീലനം നൽകി പോരുന്നു. സി.ബി.സി.എസ് മാതൃക പിന്തുടരുന്ന എം.എ കോഴ്സിൽ ഒന്നും രണ്ടും സെമസ്റ്ററുകളിൽ അച്ചടി മാധ്യമം, റേഡിയോ പരിപാടി നിർമാണം എന്നിവയിലും മൂന്നാം സെമസ്റ്ററിൽ ദൃശ്യ മാധ്യമം, നവ മാധ്യമം എന്നീ മേഖലകളിലും നാലാമത്തെ സെമെസ്റ്ററിൽ ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിലെ സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം എന്നിവ നൽകുന്നു. സർവകലാശാലയിലെ മറ്റു പഠന വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഒരു പൊതു ഐശ്ചികവും നിലവിലുണ്ട്. കേരളസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ ഓൺലൈൻ റേഡിയോ പരിപാടിയുടെ ആശയനിർമാണം മാധ്യമ പഠന വിഭാഗം തുടർച്ചയായി നല്കിപ്പോരുന്നു. ജർമനിയിലെ ട്യൂബിംഗൺ സർവകലാശാലയുമായുള്ള വിദ്യാർത്ഥി വിനിമയ പദ്ധതിയിൽ മാധ്യമ പഠന വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. പ്രഗത്ഭ സെമിനാറുകൾ, ശില്പശാലകൾ, അന്താരാഷ്ട്ര ചലച്ചിത്ര മേള, ബിനാലെ തുടങ്ങിയ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാല അക്കാഡമികവും സാമ്പത്തികവുമായ പിന്തുണയും നൽകുന്നു. മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന അധ്യാപകരും, മറ്റു ജീവനക്കാരും മാധ്യമ പഠന വിഭാഗത്തെ മുന്നോട്ട് നയിക്കുന്നു .

അദ്ധ്യാപകർ