ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

തദ്ദേശവികസന പഠനം

വികേന്ദ്രീകൃത വികസനവും ആസൂത്രണവും പാഠ്യ വിഷയമാക്കുന്ന ഇന്ത്യയിലെ തന്നെ പ്രഥമ ബിരുദാനന്തര ബിരുദകോഴ്‌സാണ് തദ്ദേശവികസന പഠനം. വികസനത്തിന്റെ സാമ്പത്തികശാസ്ത്രം, വികസനത്തിന്റെ രാഷ്ട്രീയം, ഭരണനിര്‍വഹണം, കേരളത്തിന്റെയും ഇന്ത്യയുടെയും വികസനാനുഭവങ്ങള്‍, മാനവവികസനം, വികേന്ദ്രീകരണം- സിദ്ധാന്തവും പ്രയോഗവും, പൊതുധനവിനിയോഗം, ഗവേഷണ രീതിശാസ്ത്രം, പദ്ധതി ആസൂത്രണം, ഗണിതക രീതികള്‍ എന്നീ മേഖലകള്‍ സ്പര്‍ശിക്കുന്നതാണ് ഇതിന്റെ പാഠ്യപദ്ധതി. ജനകീയാസൂത്രണം, ജനാധിപത്യവികേന്ദ്രീകരണം, വികസന പ്രശ്‌നങ്ങള്‍ മുതലായ മേഖലകളില്‍ ഉന്നത നിലവാരമുള്ള ഗവേഷണവും അധ്യാപനവും വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു.