ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വികസനപഠന സ്‌കൂൾ

വികസനപഠന സ്‌കൂൾ

വികസനപഠനത്തിൽ എം എ, എം ഫിൽ, പി എച്ച് ഡി എന്നീ പ്രോഗ്രാമുകളാണ് വികസനപഠനസ്കൂൾ നൽകുന്നത്. വികസന പഠനവും തദ്ദേശ വികസനവും എന്ന പേരിൽ നൽകപ്പെടുന്ന എം എ കോഴ്സ്, സാമൂഹ്യ ശാസ്ത്രത്തിൽ നൽകപ്പെടുന്ന ഒരു സവിശേഷ കോഴ്സ് ആണ് . കേരളത്തിന്റെ പ്രാദേശിക വികസന പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും പ്രായോഗിക പ്രശ്നപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും കഴിയുന്ന സാമൂഹിക ശാസ്ത്രജ്ഞരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്‌ഷ്യം. ഈ സർവ്വകലാശാലയിലുള്ള മറ്റു കോഴ്സുകൾ പോലെ തന്നെ ഈ കോഴ്‌സിന്റേയും പഠന മാധ്യമം മലയാളമാണ്. ജനകീയാസൂത്രണപ്രവർത്തനത്തിലൂടെയുള്ള വികേന്ദ്രീകരണ വികസന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. വികേന്ദ്രീകരണാസൂത്രണത്തിന്റെ വിജയം പ്രാദേശികമായ വികസന പ്രവർത്തനങ്ങളിൽ ഇടപെടാൻ വൈദഗ്ധ്യമുള്ള മനുഷ്യവിഭവത്തിന്റെ ലഭ്യതയുമായി ബന്ധപെട്ടാണ്. പ്രയോഗികപരിചയവും സൈദ്ധാന്തിക ധാരണയും ഉള്ള വിദഗ്ദ്ധരായ സാമൂഹ്യ ശാസ്ത്രജ്ഞരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്‌ഷ്യം. സാമൂഹ്യശാസ്ത്രത്തിന്റെ പരീക്ഷണശാല സമൂഹമാണ്. ആയതിനാൽ തന്നെ സമൂഹത്തിനെ മനസ്സിലാക്കണമെങ്കിൽ അതിന്റെ സങ്കീർണ്ണമായ സിദ്ധാന്തങ്ങളെ അറിയുകയും ഗവേഷണ രീതിശാസ്ത്രത്തിൽ പ്രായോഗിക പരിചയം ഉണ്ടാവുകയും ചെയ്യണം. ഈ കോഴ്സ് അത്തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കൂടാതെ ഈ കോഴ്സിലൂടെ ഒരു വിദ്യാർത്ഥിയുടെ സാമൂഹിക ഇടപെടൽ ശേഷി, ആശയവിനിമയ ശേഷി എന്നിവ വർധിക്കുകയും വിമർശാവബോധം സൃഷ്ടിച്ചെടുക്കുകയും ചെയ്യും

അദ്ധ്യാപകർ