ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും : ത്രിദിന ദേശീയ സെമിനാര്‍

സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും : ത്രിദിന ദേശീയ സെമിനാര്‍

 ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ച് 2016 ജൂണ്‍ 7ന് ആരംഭിച്ച ത്രിദിന ദേശീയ സെമിനാര്‍ സുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ തേഡ് കര്‍വ്’ എന്ന വിഖ്യാതകൃതിയുടെ കര്‍ത്താവും ചലച്ചിത്രകാരനുമായ ശ്രീ മന്‍സൂര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.എം. ഭരതന്‍, പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍, പ്രൊഫ. എം. ശ്രീനാഥന്‍, പ്രൊഫ. ടി. അനിതകുമാരി, അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീമതി ശ്രീജ. വി എന്നിവര്‍ സംസാരിച്ചു.

‘പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയില്‍’ എന്ന രണ്ടാമത്തെ സെഷനില്‍ ശ്രീ ടി. ഗംഗാധരന്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. സാമൂഹ്യശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. ജോണി. സി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മിന്‍ഹ മറിയം താപ്പി, അബ്ദുള്‍ മജീദ്.സി എന്നിവര്‍ സംസാരിച്ചു.

മൂന്നാമത്തെ സെഷനില്‍ ഡോ. കെ.പി. കണ്ണന്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ഡോ. കെ.എം. ഭരതന്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ പി.കെ. പ്രദീപ്, ബിധുന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.