ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സുവര്‍ണരേഖകകള്‍

സുവര്‍ണരേഖകകള്‍

പ്രധാനപ്പെട്ട എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഭാഷണവും ജീവിതപരിസരവും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുള്ള ‘സുവര്‍ണ്ണരേഖകള്‍’ എന്ന പദ്ധതി സര്‍വകലാശാലയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ശ്രീ അക്കിത്തം, ശ്രീ എം.ടി. വാസുദേവന്‍ നായര്‍, ശ്രീമതി സുഗതകുമാരി, ശ്രീ സി. രാധാകൃഷ്ണന്‍, ശ്രീ യു.എ ഖാദര്‍, ശ്രീ ആറ്റൂര്‍ രവി വര്‍മ്മ, ശ്രി ടി. പത്മനാഭന്‍ എന്നിവരുമായുള്ള സംഭാഷണം രേഖപ്പെടുത്താന്‍ തീരുമാനിച്ചു. സംവിധാനച്ചുമതല അധ്യാപകര്‍ക്കാണ്. അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം എന്ന ചിത്രം ഡോ. രോഷ്‌നി സ്വപ്നയും, ‘പുഴ മുതല്‍ പുഴ വരെ’ എന്ന ശ്രീ സി. രാധാകൃഷ്ണനെക്കുറിച്ചുള്ള ചിത്രം ഡോ. അശോക ് ഡിക്രൂസും സംവിധാനം ചെയ്തു. ശ്രീ ടി. പത്മാനാഭനെക്കുറിച്ചുള്ള ചിത്രം ഡോ. സി. ഗണേശും ശ്രീ ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ചുള്ള നേര്‍കാണല്‍ എന്ന ചിത്രം ഡോ. ഇ. രാധാകൃഷ്ണനും, ശ്രീ യു.എ. ഖാദറിനെക്കുറിച്ചുള്ള മാമൈദിയുടെ മകന്‍ എന്ന ചിത്രം ഡോ. എന്‍.വി. മുഹമ്മദ് റാഫിയും സംവിധാനം ചെയ്തു.

മലയാളസര്‍വകലാശാലയിലെ സാഹിത്യ ആര്‍ക്കൈവ്‌സിന്റെ ഭാഗമായി ഇവ സൂക്ഷിക്കും.