സംസ്‌കാരപൈതൃക മേഖലകളിലെ പുതിയ പ്രവണതകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ത്രിദിന അന്താരാഷ്ട്ര സംസ്‌കാരപൈതൃകസമ്മേളനം 2017 മാര്‍ച്ച് 27ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അമേരിക്കയിലെ ചാള്‍സ്റ്റണ്‍ കോളേജിലെ ദൃശ്യകലാവിഭാഗം പ്രൊഫസര്‍ മേരി ബെത്ത്‌ഹെസ്റ്റണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്‌കറിയ സക്കറിയ, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് ഗവേഷണ വിദ്യാര്‍ത്ഥി എ.കെ.വിനീഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സംസ്‌കാര പൈതൃകപഠന വിഭാഗം മേധാവി ഡോ. കെ.എം. ഭരതന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. സതീഷ് നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ‘സംസ്‌കാരപൈതൃകം: പുതുപ്രവണതകള്‍’ എന്ന സെഷനില്‍ ഡോ. കെ.എം. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ. സ്‌കറിയ സക്കറിയ, ഡോ. കെ.എം. അനില്‍, ഡോ. അജു.കെ. നാരായണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.പി. പ്രേംകുമാര്‍ നന്ദി പറഞ്ഞു. ‘പ്രാദേശിക ചരിത്രം സംസ്‌കാരപൈതൃകം’ എന്ന സെഷനില്‍ ഡോ. എല്‍.ജി.. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. മാധവന്‍, ഡോ. വി.വി ഹരിദാസ്, ഡോ. പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീ. ടി. ആര്‍ സനല്‍ നന്ദി പറഞ്ഞു.
രംഗശാലയില്‍ നടന്ന പ്രശ്‌നോത്തരി ഡോ. അജു.കെ. നാരായണന്‍ നയിച്ചു.
ഡോ. അശോക് ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ച ഓപ്പണ്‍ ഫോറത്തില്‍ ചിത്രകലാവിദഗ്ദ്ധന്‍ ശ്രീ. കെ.കെ. മാരാര്‍, പാരമ്പര്യ കര്‍ഷന്‍ ശ്രീ ചെറുവയല്‍ രാമന്‍ എന്നിവര്‍ അനുഭവങ്ങള്‍ വിവരിച്ചു. ശ്രീ. വി.എസ്. അനില്‍ നന്ദി പറഞ്ഞു. സന്ധ്യയ്ക്ക് സമീര്‍ ബിന്‍സി സൂഫി സംഗീതം അവതരിപ്പിച്ചു.
രണ്ടാം നാളില്‍ കേരളീയ കലാപൈതൃകത്തെ അധികരിച്ച് നടന്ന ആദ്യ സെഷനില്‍ ഡോ. ഇ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി പൗലോസ്, ഡോ. എം.ജി. ശശിഭൂഷണ്‍, ഡോ. എ.എം. ശ്രീധരന്‍, ഡോ. മഹേഷ് മംഗലാട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അമൃതാവിജയ് നന്ദി പറഞ്ഞു.
‘കേരളസംസ്‌കാരപൈതൃകം ദളിത് വായന’ എന്ന സെഷനില്‍ ഡോ. പി. സനല്‍ മോഹന്‍, ശ്രീ. കെ.കെ. ബാബുരാജ്, ഡോ. രാജേഷ് കോമത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീ. കെ.വി ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വിനീഷ് നന്ദി പറഞ്ഞു.
‘സമകാലിക കേരളം പുതു പ്രവണതകള്‍’ എന്ന സെഷനില്‍ ശ്രീ. എം.എം.സോമശേഖരന്‍, ഡോ. ദിനേശന്‍ വടക്കിനിയില്‍, ശ്രീ. കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സി. ഗണേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രഘു.കെ. പളനി നന്ദി പറഞ്ഞു.
‘പ്രാദേശിക സംസ്‌കൃതി: പൈതൃകം, എഴുത്ത്’ എന്ന ഓപ്പണ്‍ഫോറത്തില്‍ ശ്രീ. യു.കെ. കുമാരന്‍, ഡോ. ഷംസാദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ദേശമംഗലം രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ. സനോജ് നന്ദി പറഞ്ഞു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കഥാകൃത്ത് ശ്രീ യു.കെ. കുമാരനെ യോഗത്തില്‍ ആദരിച്ചു.
സിനിമാപ്രദര്‍ശനം, അമൃത, അശ്വതി എന്നിവര്‍ അവതരിപ്പിച്ച ക്ലാസ്സിക്കല്‍ നൃത്തം, ഇടുക്കി ഹില്‍പുലയ കലാസമിതി അവതരിപ്പിച്ച മലപ്പുലയാട്ടം എന്നീ കലാപരിപാടികള്‍ അരങ്ങേറി.
സമാപനദിവസം ‘പൈതൃകസംരക്ഷണം: വെല്ലുവിളികളും സാധ്യതകളും’ എന്ന ആദ്യ സെഷനില്‍ ഡോ.ജി. സജിന അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. രാജേന്ദ്രന്‍, ഡോ. സൈനബ.എം, ശ്രീ സി.പി. അബ്ദുള്‍ മജീദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഞ്ജലി.കെ നന്ദി പറഞ്ഞു.
‘അറുപത് വര്‍ഷത്തെ കേരളം: ലിംഗനീതിയുടെ നോട്ടങ്ങള്‍’ എന്ന സെഷനില്‍ ഡോ.മഞ്ജുഷ. ആര്‍. വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ശ്രീക്കുട്ടി, ഡോ. കെ.എം. ഷീബ, ഡോ. മിനി സുകുമാരന്‍, ഡോ. സോണിയ ഇ.പ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ആതിര.കെ നന്ദി പറഞ്ഞു.
‘കേരളീയ വാണിജ്യം: മുസിരിസിനെ മുന്‍നിര്‍ത്തിയുള്ള പുനര്‍വായനകള്‍’ എന്ന സെഷനില്‍ ഡോ. പി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. പി.ജെ. ചെറിയാന്‍, ഡോ. പയസ് മേലേകണ്ടത്തില്‍, ഡോ. എം. വിജയലക്ഷ്മി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശ്രീ ജയപ്രകാശ് പി.കെ നന്ദി പറഞ്ഞു.
‘സംസ്‌കാരപൈതൃകവും സിനിമയും’ എന്ന സെഷനില്‍ ഡോ. അന്‍വര്‍ അബ്ദുള്ള സംസാരിച്ചു. ശ്രീ ജി.പി. രാമചന്ദ്രന്‍ പ്രത്യേക പ്രഭാഷണം നടത്തി.
സമാപന സമ്മേളനം ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍. ഡോ. പി. സതീഷ്, ലിജിഷ എ.ടി എന്നിവര്‍ സമ്മേളനം അവലോകനം ചെയ്തു സംസാരിച്ചു. ഡോ. കെ.എം. ഭരതന്‍ സ്വാഗതവും, അസി. പ്രൊഫസര്‍ ഡോ. ജി. സജിന നന്ദിയും പറഞ്ഞു.
സമാപനദിവസം സന്ധ്യയ്ക്ക് മോനാച്ച ഭഗവതിക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും ഇരിണാവ് ജിഷ്ണുവും സംഘവും അവതരിപ്പിച്ച തെയ്യവും അരങ്ങേറി.
സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ സാംസ്‌കാരിക പ്രദര്‍ശനത്തില്‍ ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, സംസ്ഥാന പുരാവ്‌സതു വകുപ്പ്, പുരാരേഖാവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര -ഫോക്‌ലോര്‍ വിഭാഗങ്ങള്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, മലയാളസര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടന്ന പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് കാണാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.