ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വിത : കവിതാശില്‍പശാല

വിത : കവിതാശില്‍പശാല

സാഹിത്യരചനാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വിത’ കവിതാ ശില്‍പശാല 2016 സെപ്തംബര്‍ 29ന് ചിത്രശാല ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  സ്വന്തം കവിത ചൊല്ലിക്കൊണ്ടാണ് ശ്രീ കെ. ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

മലയാള വിഭാഗം മേധാവി ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കവി ഡോ. ദേശമംഗലം രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കവിതയുടെ തച്ചുശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്ത അദ്ദേഹം ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവരുടെ കവിതകളും ‘മൂശാരിത്തോറ്റം’ എന്ന സ്വന്തം കവിതയും വിശകലനം ചെയ്തു. ‘കാവ്യശില്‍പ’ത്തെ അധികരിച്ച് ഡോ. എം.എം.ബഷീര്‍, ‘കവിതയിലെ കുറുംപാതകള്‍’ എന്ന വിഷയത്തില്‍ കവി ശ്രീ പി. രാമന്‍ എന്നിവര്‍ സംസാരിച്ചു. പി. ജിന്‍ഷ സ്വാഗതവും മുഹ്‌സിന നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന ‘കാവ്യസായന്തനം’ പരിപാടിക്ക് ഡോ. രോഷ്‌നി സ്വപ്ന നേതൃത്വം നല്‍കി.

സമാപനദിവസം ‘ചിത്രകലയും കവിതയും’ എന്ന വിഷയത്തില്‍ ശ്രീ. എസ്. ജോസഫ്, രചനാ സങ്കേതങ്ങളെക്കുറിച്ച് ശ്രീ മനോജ് കൂറൂര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ ശ്രീ പ്രസാദ് ചിത്രകലയിലെ വിവിധ പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തി. വൈകീട്ട് നടന്ന ‘കാവ്യസായന്തന’ത്തില്‍ കവിതകളുടെ രംഗാവതരണവും ആലാപനവും നാടന്‍പാട്ടുകളും അരങ്ങേറി.