ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ബഷീര്‍ ഭാവനാത്മക റിയലിസത്തിന്‍റെ കഥാകാരന്‍ – പ്രൊഫ. എം.എന്‍.കാരശ്ശേരി

ബഷീര്‍ ഭാവനാത്മക റിയലിസത്തിന്‍റെ കഥാകാരന്‍ – പ്രൊഫ. എം.എന്‍.കാരശ്ശേരി

 
ഭാവനാത്മകമായ റിയലിസത്തിന്‍റെ കഥാകാരനാണ് ബഷീര്‍ എന്നും  അദ്ദേഹത്തിന്‍റെ സൃഷ്ടികളില്‍ നിന്ന് യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ലോകത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ലെന്നും പ്രൊഫ. എം.എന്‍ കാരശ്ശേരി.  മലയാളസര്‍വകലാശാല യില്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീറിന്‍റെ രാഷ്ട്രീയം സമൂഹത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സൂക്ഷമം നിരീക്ഷിക്കേണ്ടതുണ്ട്. ലേകത്തിലെ സകലചരാചരങ്ങളും ഒരേ കുടുംബമായി കാണുന്ന ലോകബോധം ബഷീറിനുമാത്രം സ്വന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ചെയ്തു. വിശ്വമാനവികത എന്നത് സജീവമായി പ്രത്യക്ഷപ്പെടുന്നത് ബഷീറിന്‍റെ വരവോടുകൂടിയാണെന്നും ഭാഷയെ ജനകീയവത്ക്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും  ഉദ്ഘാടനം ചെയ്തു കൊണ്ട് വൈസ്ചാന്‍സലര്‍ പറഞ്ഞു. ബഷീറിന് ശരിയായ അനുകര്‍ത്താക്കള്‍ ഉണ്ടായിട്ടില്ലെങ്കിലും പലരിലും  ആന്തരികസ്വാധീനം ഉണ്ടാക്കാന്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ചടങ്ങില്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച  ബഷീര്‍ അറിവിന്‍റെ ലോകം, ചാത്തിരാങ്കം, ഭാഷാശാസ്ത്രവിഭാഗം ജേണല്‍ എന്നീ പുസ്തകങ്ങള്‍  വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രൊഫ. എം.എന്‍. കാരശ്ശേരിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സര്‍വകലാശാല നടത്തിയ ബഷീര്‍ കലാലയ കഥാപുരസ്കാരം മലയാളസര്‍വകലാശാല രണ്ടാംവര്‍ഷ സാഹിത്യപഠനവിഭാഗം വിദ്യാര്‍ത്ഥി ഡിന്നു ജോര്‍ജ്ജിന് പ്രൊഫ. എം.എന്‍.കാരശ്ശേരി സമ്മാനിച്ചു. ചടങ്ങില്‍ ഡോ. കെ. എം. ഭരതന്‍ (ഡീന്‍, സംസ്കാരപൈതൃക പഠനവിഭാഗം), ടി. ശ്രുതി (ഗവേഷക, സാഹിത്യപഠനം) എന്നിവര്‍ സംസാരിച്ചു.