ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പുസ്തകരചനാ പ്രോത്സാഹന പദ്ധതി

പുസ്തകരചനാ പ്രോത്സാഹന പദ്ധതി

പഠനകാലയളവിൽ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഓരോ വർഷവും പ്രോത്സാഹനമെന്നനിലയിൽ 10000 രൂപ വീതം പരമാവധി 5 പേർക്ക് പുരസ്കാരമായി സർവകലാശാല നൽകിവരുന്നു. ഓരോ വർഷവും നിശ്ചിത സമയത്ത് പുരസ്കാരത്തിന് പരിഗണിക്കേണ്ടുന്ന പുസ്തകങ്ങൾ അയച്ചുതരാൻ വിദ്യാർത്ഥികൾക്ക് അറിയിപ്പ് നൽകും. പബ്ലിക്കേഷൻ ഉപദേഷ്ടാവ്, വിദ്യാർഥി ക്ഷേമ ഡയറക്ടർ, സാഹിത്യരചന സ്കൂൾ ഡയറക്ടർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനായി പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നത്. തുടർന്ന് മലയാളസർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.