ദേശീയ പഠനയാത്ര
യൂണിവേഴ്‌സിറ്റി ഉത്തരവു പ്രകാരം ചരിത്രവിഭാഗവും സംസ്‌കാരപൈതൃകപഠന വിഭാഗവും സംയുക്തമായി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി 2016-17 അദ്ധ്യയന വര്‍ഷത്തിലെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ പഠനയാത്ര സംഘടിപ്പിച്ചു. (2017ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ) സംസ്‌കാരപൈതൃകത്തില്‍ നിന്നും അധ്യാപകരായ ഡോ. സതീഷ് പാലങ്കി, ഡോ. ജി. സജിന എന്നിവരും ചരിത്രവിഭാഗം അധ്യാപികയായ ഡോ. ശ്രീജ എല്‍.ജി. യും ചേര്‍ന്ന് യാത്രയ്ക്ക് നേതൃത്വം കൊടുത്തു. ഡല്‍ഹി-ആഗ്ര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യാത്ര.
കേരള പഠനയാത്ര
യൂണിവേഴ്‌സിറ്റി ഉത്തരവനുസരിച്ച് ചരിത്രവിഭാഗവും സംസ്‌കാരപൈതൃകപഠനവിഭാഗവും സംയുക്തമായി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി 2016-17 അധ്യയനവര്‍ഷത്തിലെ 5 ദിവസം നീണ്ടുനില്‍ക്കുന്ന കേരളപഠനയാത്ര സംഘടിപ്പിച്ചു. സംസ്‌കാരപൈതൃകപഠനത്തിലെ അധ്യാപകന്‍ ശ്രീ ശശി, ചരിത്രവിഭാഗം അധ്യാപിക ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. പഠനയാത്ര മുഖ്യമായും കേന്ദ്രീകരിച്ചത് കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ്.