ദൗത്യം
- കേരളത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകാൻ കഴിയുന്ന ബൗദ്ധികശേഷിയും നൈപുണ്യവുമുള്ള മനുഷ്യവിഭവത്തെ നിർമ്മിക്കുക.
- വിവിധ വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര ഗവേഷണതലങ്ങളിൽ ഗുണമേന്മയുള്ള പ്രോഗ്രാമുകൾ മലയാളമാധ്യമത്തിൽ നടത്തുക.
- വൈജ്ഞാനികതയെയും സാമൂഹ്യവികാസത്തെയും ഉദ്ഗ്രഥിച്ചുള്ള ഗവേഷണങ്ങൾക്ക് ഊന്നൽ നൽകുന്നതിലൂടെ കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുക.
- അന്തർദേശീയതലത്തിലുള്ള തൊഴിലുകൾ, വ്യവസായങ്ങൾ, സേവനങ്ങൾ, എന്നിവക്കാവശ്യമായ മനുഷ്യവിഭവത്തെ പ്രദാനം ചെയ്യുക.
- കേരളത്തിന്റെ സമഭാവനയും മതനിരപേക്ഷപാരമ്പര്യവും ഉയർത്തിപ്പിടിക്കാനും വികസിപ്പിക്കാനും സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക.
- പുത്തൻ സാങ്കേതികവിദ്യക്കനുസൃതമായി മലയാളഭാഷയുടെ സമഗ്രവികാസത്തിന് സംഭാവന നല്കാൻ ശേഷിയുള്ള വിദഗ്ദ്ധരെ സൃഷ്ടിക്കുക.