2016 ജനുവരി 20,21,22 തിയതികളിലായി മലയാളം, കന്നട, തമിഴ് ഭാഷകളിലെ പതിനഞ്ചോളം എഴുത്തുകാരികളുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. മലയാളത്തില്‍ നിന്ന് ശ്രീമതി പി. വത്സല, ഡോ. ഖദീജ മുംതാസ്, ഡോ. പി. ഗീത, ഡോ. ചന്ദ്രമതി എന്നിവരും തമിഴില്‍ നിന്ന് ശ്രീമതിമാര്‍ മീന കന്ദസാമി, ഡോ. ജയന്തശ്രീ ബാലകൃഷ്ണന്‍, ഡോ. ടി. വിജയലക്ഷമി, സല്‍മ, കെ.വി. ജയശ്രീ, കെ.വി. ശൈലജ, സുകീര്‍ത്താറാണി എന്നിവരും കന്നടയില്‍ നിന്ന് ഡോ. എസ്.എസ്. അനുപമ, ഡോ. എല്‍.ജി. മീര എന്നിവരും സംഗമത്തില്‍ പങ്കെടുത്ത് അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ചു.
മലയാളസാഹിത്യവകുപ്പ് പ്രൊഫ. ടി. അനിതകുമാരി സമ്മേളനം ഏകോപിപ്പിച്ചു. ശ്രീമതി പല്ലവി കൃഷ്ണന്‍ ‘പിംഗള’ എന്ന മോഹിനിയാട്ട നൃത്ത ശില്പം അവതരിപ്പിച്ചു.