ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷ നാളെ (27.06.20)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷ നാളെ (27.06.20)

തിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലേക്കുള്ള ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ (ജൂണ്‍ 27) വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ് എറണാകുളം , ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നടക്കാവ് കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 9.30 മുതല്‍ 2 മണി വരെ പരീക്ഷ നടക്കുന്നതാണ്. പ്രവേശനപരീക്ഷക്ക് ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ മുമ്പായി എത്തിച്ചേരേണ്ടതാണ്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. സാനിറ്റൈസറും മറ്റും പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും.