ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല -ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പുനര്‍വിജ്ഞാപനം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല -ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പുനര്‍വിജ്ഞാപനം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 07-05-2020 ന് പുറപ്പെടുവിച്ച ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷാവിജ്ഞാപനത്തില്‍ ഭേദഗതികള്‍ വരുത്തി പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി 2020 ജൂണ്‍ 10വരെ നീട്ടിയിരിക്കുന്നു. പ്രവേശനപ്പരീക്ഷ 2020 ജൂണ്‍ 27ന് നടക്കും. പരീക്ഷാകേന്ദ്രങ്ങളായി തിരൂര്‍ സെന്‍ററിനുപുറമെ എറണാകുളം കോഴിക്കോട് എന്നീ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആദ്യം ഇറക്കിയ വിജ്ഞാപനത്തിലെ മറ്റ് നിബന്ധനകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.