ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

താരതമ്യ – വിവര്‍ത്തന പഠനങ്ങളിലെ നൂതന പ്രവണതകള്‍: സെമിനാര്‍

താരതമ്യ – വിവര്‍ത്തന പഠനങ്ങളിലെ നൂതന പ്രവണതകള്‍: സെമിനാര്‍

 ‘താരതമ്യ-വിവര്‍ത്തനപഠനങ്ങളിലെ നൂതനപ്രവണതകള്‍’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ത്രിദിന ദേശീയ സെമിനാര്‍ 2016 ജൂലായ് 13ന് കേന്ദ്രസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും വിവര്‍ത്തകയും ഗ്രന്ഥകാരിയുമായ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നാല് സെഷനുകളിലായി നടന്ന സെമിനാറില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി താരതമ്യസാഹിത്യവിഭാഗം പ്രൊഫ. എം.ടി. അന്‍സാരി, അസോഷിയേറ്റ് പ്രൊഫ. ഡോ. സൗമ്യ ദെച്ചമ്മ, ഡോ. പി.സോമനാഥന്‍, ഡോ. ഉമര്‍ തറമേല്‍, ഡോ. ആര്‍.വി.എം ദിവാകരന്‍,  മലയാളസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍മാരായ ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. രാജീവ് മോഹന്‍, ഡോ. രോഷ്‌നി സ്വപ്ന, ശ്രീ. അന്‍വര്‍ അബ്ദുള്ള, ഗവേഷക വിദ്യാര്‍ത്ഥി അര്‍ച്ചന മോഹന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാം നാളില്‍ ഡോ. പി.പി. രവീന്ദ്രന്‍,  എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സിലെ ഡോ. വി.സി ഹാരിസ്, കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ.കെ.എം. ഷെരീഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ഡോ. കെ.കെ.ശിവദാസ്, കേരള സര്‍വകലാശാല മലയാളവിഭാഗം പ്രൊഫസര്‍ ഡോ. ജി. പത്മറാവു, മലയാളസര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. അശോക് ഡിക്രൂസ്, കൊല്ലം ഫാത്തിമമാതാ കോളേജ് അസി. പ്രൊഫസര്‍ ഡോ. എം. ആര്‍. ഷെല്ലി, എം.ജി. സര്‍വകലാശാലയിലെ ഡോ. അജു.കെ നാരായണന്‍, കൊല്ലം എസ്.എന്‍ കോളേജിലെ അസോ. പ്രൊഫ. ഡോ. എസ്. അജയ്‌ഘോഷ് എന്നിവരും ഗവേഷണവിദ്യാര്‍ത്ഥികളായ ഒ.ഡി.ദിവ്യ, വി. ധ്യാന, കെ.പി.നീതു ഗോപി എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഡോ. വി.സി. ഹാരിസ് സംവിധാനം ചെയ്ത ‘മാര്‍ക്‌സ് സോഹോയില്‍’ എന്ന നാടകം അരങ്ങേറി.

സെമിനാറിന്റെ മൂന്നാം ദിവസം കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊഫസറും ഭാഷാപണ്ഡിതനുമായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി മുഖ്യപ്രബന്ധം അവതരിപ്പിച്ചു.

പരിഭാഷകന്‍ ശ്രീ. കെ.പി.രമേഷ്, ഗവേഷണവിദ്യാര്‍ത്ഥികളായ കെ.സ്വാതികൃഷ്ണ, പി. ലിജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സി. ഗണേഷ് മോഡറേറ്ററായിരുന്നു.

തുടര്‍ന്നു നടന്ന വ്യത്യസ്ത സെഷനുകളില്‍ ചാത്തന്നൂര്‍, എസ്.എന്‍.കോളേജ് അസി. പ്രൊഫസര്‍ ശ്രീ. കിരണ്‍ മോഹന്‍, ഡോ. സ്മിത കെ. നായര്‍, ഡോ. പി. അബ്ദുള്‍ ഗഫൂര്‍ (കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജ്), വിവിധസര്‍വകലാശാലകളിലെ ഗവേഷണവിദ്യാര്‍ത്ഥികളായ മിനി എസ്. നായര്‍, ഒബെദ് എബനസര്‍, എസ്.വി.ആര്‍ദ്ര, സ്മിത ജി. നായര്‍, ടി.സുമേഷ്, കെ.രേവതി, കെ.വീണ, നിഖില, ടി. സുബി, ഷെനീഷ് അഗസ്റ്റിന്‍, രജ്ഞിത്ത്, രമ്യ.കെ.പി എന്നിവര്‍ സംസാരിച്ചു. മലയാളസര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ജി. സജിന, ഡോ. എന്‍.വി. മുഹമ്മദ് റാഫി, ഡോ. പി. സതീഷ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.