ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സർഗ്ഗസംവാദം

സർഗ്ഗസംവാദം

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചനാ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗ സംവാദം സംഘടിപ്പിച്ചു. അമേരിക്കൻ പ്രവാസി എഴുത്തുകാരിയും ശാസ്ത്രജ്ഞയും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ ലക്ഷ്മി നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി ആമുഖ ഭാഷണം നടത്തി. സാഹിത്യരചനാ പഠനസ്കൂൾ ഡയറക്ടർ ഡോ. അശോക് എ ഡിക്രൂസ് ചടങ്ങിൽ ആദ്ധ്യക്ഷ്യം വഹിച്ചു . സർഗ്ഗസംവാദത്തിൽ ഡോ.സി.ഗണേശ് മോഡറേറ്ററായി. പരിപാടിയിൽ ഡോ. കെ.ബാബുരാജൻ സ്വാഗതവും മെൽവിയ ആൻ ബിജു നന്ദിയും പറഞ്ഞു.