ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിവരാവകാശം

വിവരാവകാശം

ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഡോ . ഇ . രാധാകൃഷ്ണൻ

പ്രൊഫസർ , സാഹിത്യപഠന സ്കൂൾ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല

വാക്കാട്, തിരൂര്‍ – 676502

ഫോണ്‍ : 0494 2631230

അപ്പീൽ അധികാരി

രജിസ്ട്രാര്‍ 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല

വാക്കാട്, തിരൂര്‍ – 676502

ഫോണ്‍ : 0494 2631230

ഇ-മെയില്‍:registrar@temu.ac.in

സർവ്വകലാശാലയിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കേണ്ടവിധം.

  • ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷകന്റെ പൂർണ്ണമായ പേര്, മേൽവിലാസം , ഒപ്പ് ഏന്നിവ അപേക്ഷയിൽ ഉൾപെടുത്തേണ്ടതാണ്.
  • വിവരങ്ങൾ ലഭിക്കുന്നതിന്10 രൂപയുടെ ഫീസോടു കൂടി അപേക്ഷ സമർപ്പിക്കണം.
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗക്കാർക്ക് അത് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കുന്ന പക്ഷം ഫീസിൽ ഇളവ് നൽകുന്നതാണ്.
  • ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ അപേക്ഷ നൽകാൻ സാധിക്കുകയില്ല.
  • വിവരം എന്താവശ്യത്തിനാണെന്നു അപേക്ഷയിൽ ഉൾപെടുത്തേണ്ടതില്ല.
  • ആവശ്യമുള്ള രേഖകളുടെ/ വിവരത്തിന്റെ കൃത്യമായ വിവരണവും, സൂചനയും അപേക്ഷയിൽ ഉൾപെടുത്താൻ ശ്രമിക്കേണ്ടതാണ്.
  • വിശദീകരണങ്ങൾ, വ്യാഖ്യാനങ്ങൾ മുതലായവ ആവശ്യപ്പെടുക അഭിപ്രായങ്ങൾ തേടുക, വിവരങ്ങൾ ക്രോഡീകരിച്ചു നൽകുക,സുദീർഘവും, സങ്കീർണ്ണവുമായ ചോദ്യങ്ങൾ ചോദിക്കുക, പരാതിക്കു പരിഹാരം ആവശ്യപ്പെടുക, സാങ്കല്പിക ചോദ്യങ്ങൾ ചോദി ക്കുക എന്നിവ ഒഴിവാക്കേണ്ടതും വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന ചോദ്യങ്ങൾ ചോദിക്കാവുന്നതും പകർപ്പുകൾ ആവശ്യപ്പെടാവുന്നതുമാണ്.
  • അപേക്ഷ, നേരിട്ടോ/ തപാൽ മുഖേനയോ/ ഇ മെയിൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.

സർവ്വകലാശാലയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയും  അപ്പലേറ്റ് അതോറിറ്റിയുടെയും വിവരങ്ങൾ മുകളിൽ നൽകിയിട്ടുണ്ട് .

അപേക്ഷ,

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, 

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവ്വകലാശാല,

വാക്കാട് പി.ഒ., തിരൂർ, മലപ്പുറം ജില്ല, പിൻ - 676 502.

എന്ന മേൽവിലാസത്തിൽ നൽകാവുന്നതാണ്

ഫീസ് അടയ്ക്കേണ്ട വിധം

  • വിവരാവകാശ അപേക്ഷക്കുള്ളതും, രേഖകളുടെ പകർപ്പ് ലഭിക്കുന്നതിനായും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും രീതിയിൽ ഫീ അടക്കാവുന്നതാണ്.

. സർവ്വകലാശാലയിലെ ചലാൻ കൗണ്ടർ മുഖേന

. SBI -E- Collect മുഖേന

. അക്ഷയ കേന്ദ്ര / ഫ്രണ്ട്‌സ് ജന സേവനകേന്ദ്ര മുഖേന

. ഫിനാൻസ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ. തിരൂർ ബ്രാഞ്ചിൽ മാറാവുന്ന ഡിമാൻഡ്   ഡ്രാഫ്റ്റ്.

കോർട്ട് ഫീ സ്റ്റാമ്പ് ആയോ ട്രഷറി ചലാൻ ആയോ ഒടുക്കുന്ന തുക സർവ്വകലാശാലയിൽ സ്വീകാര്യമല്ല.

ഫീ സംബന്ധിച്ച വിവരങ്ങൾ

  • A 4 പേജിന്റെ ഒരു പകർപ്പിനു- 3 രൂപ
  • കൂടുതൽ വലുപ്പമുള്ള പേജുകൾക്കു ചിലവായ യഥാർത്ഥ തുക ഈടാക്കുന്നതാണ്.
  • വിവരങ്ങൾD യിൽ ആവശ്യമെങ്കിൽ, CD ഒന്നിന് 75 രൂപ ഈടാക്കുന്നതാണ് .
  • സാംപിൾസ്, മോഡൽസ്, പ്ലാൻ , മാപ്പുകൾ എന്നിവയ്ക്ക് ചിലവായ യഥാർത്ഥ തുക ഈടാക്കുന്നതാണ്.
  • ഓഫീസിൽ വന്നു രേഖകൾ പരിശോധിക്കുന്നതിനായി ആദ്യത്തെ ഒരു മണിക്കൂറിനു ഫീ ഈടാക്കുന്നതല്ല. പിന്നീടുള്ള ഓരോ അര മണിക്കൂറിനും 10 രൂപ ഈടാക്കുന്നതാണ്
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വ്യക്തികൾക്ക്20 എണ്ണം വരെയുള്ള A4 പേജുകൾ സൗജന്യമായി ലഭിക്കാനുള്ള അർഹതയുണ്ട്.

ഏതെങ്കിലും അപേക്ഷകന് അപേക്ഷ എഴുതി സമർപ്പിക്കാൻ അറിയാത്തപക്ഷം, അദ്ദേഹത്തിന് അപേക്ഷ കേട്ട് എഴുതി തയ്യാറാക്കി നൽകുന്നതിന് ആവശ്യമായ സഹായങ്ങൾ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകുന്നതാണ്.

 ഒന്നാം അപ്പീൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

  • മുപ്പതു ദിവസത്തിനകം വിവരാവകാശ അപേക്ഷക്കുള്ള പ്രതികരണം ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ ലഭിച്ച വിവരങ്ങളിൽ അതൃപ്തിഉണ്ടെങ്കിലോ ഒന്നാം അപ്പീൽ സമർപ്പിക്കാം. അപ്പീൽ സമർപ്പിക്കാൻ ഫീസ് ഒന്നും തന്നെയില്ല.
  • മറുപടി ലഭിച്ചു മുപ്പതു ദിവസത്തിനകമോ, അല്ലെങ്കിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞുള്ള മുപ്പതു ദിവസത്തിനുള്ളിലോ ഒന്നാംഅപ്പീൽ സമർപ്പിക്കാവുന്നതാണ്.
  • ഒന്നാം അപ്പീൽ സമർപ്പിക്കേണ്ടത് ഒന്നാം അപ്പീൽ അതോറിറ്റി ക്കാണ്. സർവ്വകലാശാലയിലെ അപ്പീൽ അധികാരിയുടെ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
  • അപ്പീൽ സമർപ്പിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന രേഖകൾ സമർപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

. വിവരാവകാശ അപേക്ഷയുടെ പകർപ്പ്

പബ്ലിക് അതോറിറ്റിയിൽ നിന്നും മറുപടി ലഭിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്

. അപ്പീൽ കക്ഷിയുടെ പേര് , മേൽവിലാസം, ഒപ്പു ഉൾപ്പെടുന്ന വിശദമായ അപ്പീൽ അപേക്ഷ

 രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

  • ഒന്നാം അപ്പീലിനുള്ള മറുപടി 45 ദിവസം കഴിഞ്ഞും ലഭിക്കാതിരിക്കുകയോ ഒന്നാം അപ്പീലിലെ ഉത്തരവിൽ തൃപ്തനല്ലാതെ വരുകയോ ചെയ്‌താൽ അപേക്ഷകന് 90 ദിവസത്തിനുള്ളിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർക്കു രണ്ടാം അപ്പീൽ സമർപ്പിക്കാവുന്നതാണ്. രണ്ടാം അപ്പീൽ അധികാരിയുടെ പൂർണ്ണമായ മേൽവിലാസം താഴെ നൽകിയിരിക്കുന്നു.

രജിസ്ട്രാർ

State Information Commission

Thiruvananthapuram, Kerala 695001

E-mail : sic.ker@nic.in