ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വരും നാളുകളില്‍-സാഹിത്യം

വരും നാളുകളില്‍-സാഹിത്യം

എഴുത്തുകാരുടെ മാനുസ്‌ക്രിപ്റ്റ് ആര്‍ക്കൈവ്‌സ്

മലയാളസര്‍വകലാശാലയില്‍ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികളുടെ ആര്‍ക്കൈവ്‌സ് സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ അറിയിച്ചു. ഇതിനായി പദ്ധതി രൂപീകരിക്കുമെന്നും സാഹിതി സാഹിത്യോത്സവത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം അടയാളപ്പെടുത്തി കൊണ്ട് പുനലൂര്‍ രാജന്‍ തയ്യാറാക്കിയ എഴുത്തുകാരുടെ അറുപത് അപൂര്‍വ്വ ചിത്രങ്ങള്‍ സര്‍വകലാശാലയില്‍ സ്ഥിരമായി സൂക്ഷിച്ച് സന്ദര്‍ശകര്‍ക്ക് കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യരചനാവിഭാഗത്തിനായിരിക്കും ഇതിന്റെ ചുമതല. അക്കിത്തത്തിന്റെ കൈയെഴുത്തുപ്രതികള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു.