ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഭാഷാഭേദസര്‍വേ

ഭാഷാഭേദസര്‍വേ

മലപ്പുറം ജില്ലയില്‍ മലയാളസര്‍വകലാശാല നടത്തിയ ഭാഷാഭേദസര്‍വേ പൂര്‍ത്തിയായി. 2015 നവംബര്‍ ഒന്നിന് സര്‍വകലാശാലയുടെ മൂന്നാം സ്ഥാപനദിനത്തില്‍ സര്‍വേ റിപ്പോര്‍ട്ട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭാഷാവൈവിദ്ധ്യത്തിന്റെ സാമൂഹ്യമായ അടിയൊഴുക്കുകള്‍ നൂതനമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കുന്ന റിപ്പോര്‍ട്ട് ഭാഷാവിജ്ഞാനീയത്തില്‍ പുതിയ അറിവുകള്‍ ചേര്‍ത്തു വയ്ക്കുന്നു. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന സര്‍വേ ഫലങ്ങള്‍ ഇനിയും വിശദമായ അപഗ്രഥനത്തിന് വിധേയമാക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ മാത്രമായി നിലനില്‍ക്കുന്ന അനേകം വാക്കുകള്‍ സര്‍വകലാശാല തയ്യാറാക്കുന്ന സമഗ്രമലയാള നിഘണ്ടുവില്‍ ഇടം നേടും.

2016 ഏപ്രിലില്‍ വയനാട് ജില്ലയിലെ ഭാഷാഭേദ സര്‍വേ ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ലക്ഷദ്വീപിലെയും ഭാഷാഭേദങ്ങള്‍ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സര്‍വേകള്‍.