ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പരീക്ഷ കൺട്രോളർ

പരീക്ഷ കൺട്രോളർ

Contact

E-mail: rejimon@temu.ac.in

Phone: 0494- 2631230

ഡോ. റെജിമോന്‍ പി.എം.(18/11/ 2020 മുതല്‍)

1994 ല്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും 1996 ല്‍ വികസന സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 2002 ല്‍ ഗോത്ര സമ്പദ്വ്യവസ്ഥയില്‍ പിഎച്ച്.ഡി യും നേടി. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് 2013 ല്‍ മാനവവിഭവ നടത്തിപ്പില്‍ (ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്) വിശേഷപഠനത്തോടെ എം.ബി.എ. മാതൃഭൂമിദിനപത്രത്തില്‍ എഡിറ്റോറിയല്‍ അംഗമായി ഔദ്യോഗികജീവിതം ആരംഭിച്ചു. 2005 ല്‍ പഴഞ്ഞി മാര്‍ ഡയോനിഷ്യസ് കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ചേര്‍ന്നു. 2017 ല്‍ അസോസിയേറ്റ് പ്രൊഫസറായി.

15 വര്‍ഷത്തിലേറെ അധ്യാപനത്തോടെ സാമ്പത്തികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മൈക്രോ ഇക്കണോമിക്സിനെക്കുറിച്ചുള്ള മൂന്ന് പാഠപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തന്‍റെ സവിശേഷ മേഖലയില്‍ 15 പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. വിവിധ ദേശീയ, അന്തര്‍ദ്ദേശീയ പിയര്‍ റിവ്യൂഡ്/യുജിസി കെയര്‍ ലിസ്റ്റ് ജേണലുകളില്‍ 36 ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം 30 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ എം.എ. ഡിസേര്‍ട്ടേഷന്‍ പൂര്‍ത്തിയാക്കി. 04 വിദ്യാര്‍ഥികള്‍ പിഎച്ച്.ഡി പൂര്‍ത്തിയാക്കി. ഇപ്പോള്‍ അദ്ദേഹം ഏഴ് പിഎച്ച്.ഡികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി വരുന്നു. ഗവേഷണഉപദേശക സമിതിയംഗമാണ്. ഗവേഷകര്‍ക്കുള്ള സാമ്പത്തികശാസ്ത്ര ഉപദേശക സമിതികളില്‍ സേവനമനുഷ്ഠിക്കുന്നു. മൈക്രോ ഇക്കണോമിക്സ് വിദ്യാര്‍ത്ഥികളുടെ മെന്‍റര്‍ ആണ്. ഈ തൊഴിലില്‍ മികച്ച നേതൃത്വം നല്‍കിയ അദ്ദേഹം നിരവധി ദേശീയ,അന്തര്‍ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. തന്‍റെ ഗവേഷണ മേഖല അടിസ്ഥാനമാക്കി ദേശീയ/അന്തര്‍ ദേശീയ സമ്മേളനങ്ങളില്‍ 26 ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

എന്‍.സി.സി ഇന്ത്യന്‍ സേനയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്‍.സി.സി ഡയറക്ടറേറ്റില്‍ നിന്ന് നിരവധി ബഹുമതികളും പ്രൊഫഷണല്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. യുജിസി പ്രോജക്ടുകളുടെയും ഫണ്ടുകളുടെയും കോര്‍ഡിനേറ്റര്‍, പി.ടി.എ സെക്രട്ടറി, കാലിക്കട്ട് യൂണിവേഴ്സിറ്റി എക്സാമിനേഷന്‍സ് ചീഫ്, അഡീഷണല്‍ ചീഫ് ഓഫ് എക്സാമിനേഷന്‍, എക്സാമിനേഷന്‍സ് വിജിലന്‍സ് സ്ക്വാഡ് തുടങ്ങി വിവിധ ഭരണ ചുമതലകള്‍ അദ്ദേഹം തൃപ്തികരമായി വഹിച്ചിട്ടുണ്ട്. മാര്‍ ഡയോനിഷ്യസ് കോളേജിലെയും യൂണിവേഴ്സിറ്റി തലത്തിലെയും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാവിജിലന്‍സ് സ്ക്വാഡ് അംഗമാണ് .

ഇപ്പോള്‍, കേരള ഇക്കണോമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഇക്കണോമിക് അസോസിയേഷന്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിലെ വിദഗ്ദ്ധ സമിതി എന്നിവയില്‍ അംഗം. ഈ പശ്ചാത്തലം അദ്ദേഹത്തിന് ശക്തമായ അക്കാദമിക് വൈദഗ്ധ്യവും ഗവേഷണപരിചയവും ഭരണവൈദഗ്ധ്യവും നല്‍കുന്നു. 2020 നവംബര്‍ 18 മുതല്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പരീക്ഷാ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നു.

വിശദമായ രൂപരേഖ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക