ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വിദ്യാര്‍ഥിക്ഷേമം

വിദ്യാര്‍ഥിക്ഷേമം

വിദ്യാര്‍ഥിക്ഷേമത്തിനുള്ള കമ്മിറ്റികള്‍

വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാനും അവരുടെ ക്ഷേമത്തിനുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

 

 നക്ഷത്ര സ്‌കോളര്‍ഷിപ്പ്

പ്രത്യേക പരീക്ഷ നടത്തി ഓരോ ക്ലാസിലെയും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള അംഗീകാരമായി നക്ഷത്ര സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി നടത്തുന്ന പ്രത്യേക പരീക്ഷയുടെയും ഡിഗ്രിയുടെയും സ്‌കോറും രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടു മുമ്പ് കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷകളുടെ സ്‌കോറും കണക്കിലെടുത്താണ് സ്‌കോളര്‍ഷിപ്പിന്റെ അര്‍ഹത നിര്‍ണ്ണയിക്കുന്നത്. ഓരോ ക്ലാസ്സിലെയും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് നക്ഷത്ര സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പ്രതിവര്‍ഷം 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ആദ്യ മൂന്നു സ്ഥാനം നേടിയവര്‍ക്കിടയില്‍ ഒരേ സ്‌കോര്‍ ലഭിച്ച ഒന്നിലധികം പേരുണ്ടെങ്കില്‍ തുക തുല്യമായി പങ്കുവെച്ച് നല്‍കും.

2016-17 വര്‍ഷത്തിലെ നക്ഷത്ര സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍

2017-18 വര്‍ഷത്തിലെ നക്ഷത്ര സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍

2018-19 വര്‍ഷത്തിലെ നക്ഷത്ര സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍

2019-20 വര്‍ഷത്തിലെ നക്ഷത്ര സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍

 വിദ്യാര്‍ത്ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം നല്‍കി വരുന്നു. ഈ പദ്ധതിയനുസരിച്ച് ഒരു വിദ്യാര്‍ത്ഥിക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി അയ്യായിരം രൂപ ധനസഹായം അനുവദിക്കുന്നതാണ്.

 പ്രത്യേക പരിശീലന പരിപാടി

  • വിദഗ്ദ്ധരായ പരിശീലകരെയും മോട്ടിവേഷന്‍ പ്രഭാഷകരെയും ഉള്‍പ്പെടുത്തി നടത്തുന്ന ജീവനനൈപുണി പരിശീലനങ്ങള്‍.
  • സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം 2016
  • യു.ജി.സി.യുടെ നെറ്റ് പരീക്ഷയ്ക്കുള്ള പരിശീലനം

വിദ്യാര്‍ഥിക്ഷേമ ഡീന്‍

ഡോ. സതീഷ് പാലങ്കി

 റാഗിംഗ് വിരുദ്ധ സെല്‍

  • വിദ്യാര്‍ഥിക്ഷേമ ഡീനിന്റെ മേല്‍നോട്ടത്തിലുള്ള ഈ സെല്‍ കാമ്പസ് റാഗിംഗ് വിമുക്തമാണെന്ന് ഉറപ്പുവരുത്തുന്നു.
  • സര്‍വകലാശാല റാഗിംഗ് വിമുക്ത, ലഹരിവിരുദ്ധ കാമ്പസായി പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനം

  • നഗരത്തിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന ക്യാമ്പസ്സിലേക്ക് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സർവകലാശാല വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
  • വിദ്യാർത്ഥികൾക്ക് ഈ സൗകര്യം സൗജന്യമാണ്

ഹോസ്റ്റൽ

  • നിലവിൽ വാടകകെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.
  • ഗവേഷക വിദ്യാർത്ഥികൾക്ക് പ്രത്യേകം ഹോസ്റ്റൽ സൗകര്യം നൽകുന്നു
  • പാചക വാതക ചിലവ് പൂർണമായും സർവകലാശാലയാണ് വഹിക്കുന്നത്

പുസ്തക കൂപ്പണ്‍ പദ്ധതി

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്  പുസ്തകം വാങ്ങാനായി ഒരു വര്‍ഷം 500 രൂപയുടെ  കൂപ്പണ്‍ നല്‍കി വരുന്നു. കൂപ്പണുകള്‍ കൈമാറ്റം ചെയ്ത് ആ വിലയ്ക്കുള്ള പുസ്തകങ്ങള്‍ 20 ശതമാനമെങ്കിലും ഡിസ്‌കൗണ്ടോടുകൂടി കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മാതൃഭൂമി ബുക്‌സ്, ഡി.സി. ബുക്‌സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കേരള സാഹിത്യ അക്കാദമി, പൂര്‍ണ പബ്ലിക്കേഷന്‍സ്, കറന്റ് ബുക്‌സ്, കോസ്‌മോ ബുക്‌സ് എന്നീ പ്രമുഖ പ്രസാധകരുടെ പുസ്തകശാലകളില്‍ നിന്ന് വാങ്ങാവുന്നതാണ്. കൂപ്പണ്‍ തുക സര്‍വകലാശാല പുസ്തക ശാലക്ക് നല്‍കും.

പഠനയാത്ര

വിദ്യാർത്ഥികൾക്കായി പഠനയാത്ര സൗകര്യം സർവകലാശാല ഏർപ്പെടുത്തിയിട്ടുണ്ട്.