ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പഠനകേന്ദ്രങ്ങളും ചെയറുകളും

പഠനകേന്ദ്രങ്ങളും ചെയറുകളും

പഠനകേന്ദ്രങ്ങൾ

  • എഴുത്തച്ഛൻ പഠനകേന്ദ്രം

    എഴുത്തച്ഛന്‍ പഠനങ്ങള്‍ക്കായി ഒരു പഠനകേന്ദ്രം 2015 ആഗസ്ത് 31-ന് ആരംഭിച്ചു. കേന്ദ്രം എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തച്ഛനെ കേന്ദ്രീകരിച്ച ആഴമേറിയ പഠനങ്ങളും ഗവേഷണവും കേന്ദ്രം ഉന്നം വെയ്ക്കുന്നു. ഇതുസംബന്ധിയായി പുതു വിവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം എഴുത്തച്ഛനെ സംബന്ധിച്ച മുഴുവന്‍ അറിവുകളെയും ക്രോഡീകരിക്കുകയും ചെയ്യുന്നു.

    ഉപദേശകസമിതി

    • ഡോ ടി. അനിതകുമാരി
    • ഡോ. കെ.എം അനിൽ (ഡയറക്ടർ, എഴുത്തച്ഛൻ പഠനകേന്ദ്രം )
    • ഡോ. എൻ. അജയകുമാർ
    • ഡോ. പി.നാരായണൻ നമ്പൂതിരി
    • ഡോ. സി.പി ചിത്രഭാനു
    • ഡോ. എസ്.കെ വസന്തൻ
    • ഡോ. പി.പവിത്രൻ
    • ഡോ. എൽ. സുഷമ
    • ഡോ. എച്.കെ സന്തോഷ്
    • ശ്രീ കെ.പി. രാമനുണ്ണി

    കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍

    • ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് സ്ഥാപനം
    • എഴുത്തച്ഛന്‍ നിഘണ്ടു നിര്‍മാണം
    • എഴുത്തച്ഛന്‍ രേഖകളുടെ ക്രമീകരണം
    • എഴുത്തച്ഛന്‍ ജീവിതരേഖയുടെ നിര്‍മാണം
    • എഴുത്തച്ഛന്‍ മ്യൂസിയനിര്‍മാണം
    • എഴുത്തച്ഛന്റെ സംഭാവനകളെക്കുറിച്ച് ലോകതലത്തില്‍ വ്യാപിപ്പിക്കല്‍
    • എഴുത്തച്ഛന്‍ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കല്‍
    • മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സംയോജിതമായ പ്രവര്‍ത്തനം
    • എഴുത്തച്ഛന്റ കവിതകളുടെ വ്യാപകമായ പഠനം
    • എഴുത്തച്ഛന്‍ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍

    ഉപദേശകസമിതിയുടെ ആദ്യയോഗം 2015 ജൂണ്‍ മാസത്തില്‍ ചേര്‍ന്നു. മുന്‍ഗണനാക്രമത്തില്‍ നിര്‍വഹിക്കേണ്ടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ആലോചിച്ചു. അധ്യാത്മരാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സംശോധിതപതിപ്പുകള്‍ വ്യാഖ്യാനത്തോടൊപ്പം തയ്യാറാക്കുവാന്‍ തീരുമാനിച്ചു. എഴുത്തച്ഛന്റെ കൃതികള്‍ക്കുള്ള ഹിന്ദി വിവര്‍ത്തനവും ദേശിയതലത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി എഴുത്തച്ഛന്‍ സെമിനാറും യോഗത്തിന്റെ പരിഗണനയിലേക്ക് വന്നു. എഴുത്തച്ഛനെ സംബന്ധിച്ച പ്രബന്ധങ്ങളും ഗവേഷണങ്ങളും തയ്യാറാക്കിയവരില്‍നിന്ന് അഭിപ്രായങ്ങള്‍ ആരായാനും യോഗം തീരുമാനിച്ചു. പ്രൊഫ. എം. ശ്രീനാഥനെ എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രൊഫ. ദേശമംഗലം രാമകൃഷ്ണനെ എഴുത്തച്ഛന്‍ ഗ്ലോസറി തയ്യാറാക്കുന്നതിലേക്കുള്ള എഡിറ്ററായി ചുമതലപ്പെടുത്തി. എഴുത്തച്ഛന്‍ നിഘണ്ടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപദേശകസമിതിയായി പ്രൊഫ. കെ. പി. ശങ്കരന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. എസ്. കെ. വസന്തന്‍, ഡോ പി. എം. വിജയപ്പന്‍ എന്നിവരെ തെരഞ്ഞെടുത്തു. എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിലേക്കുള്ള പ്രോജക്ട് സ്റ്റാഫിനെയും നിയമിച്ചു.

    .

    അറബിമലയാളപഠനകേന്ദ്രം

    അറബിമലയാളഭാഷാകൃതികളുടെ ഭാഷാപഠനം പ്രോത്സാഹിപ്പിക്കുക , അറബിമലയാളഭാഷാസാഹിത്യചരിത്രം നിര്‍മ്മിക്കുക, മലയാളസാഹിത്യചരിത്രത്തിൽ അറബിമലയാളത്തിന്റെ ഇടം നിര്‍ണ്ണയിക്കുക, അറബിമലയാളസങ്കര സാംസ്‌കാരികചരിത്രം കണ്ടെത്തുക, അറബിമലയാളത്തിന്റെ ലാവണ്യശാസ്ത്രം അടയാളപ്പെടുത്തുക, അറബിമലയാള സാഹിത്യത്തിന്‍റെ ശൈലീവിജ്ഞാനപഠനം നിര്‍വഹിക്കുക, അറബിമലയാളവൈജ്ഞാനികപൈതൃകം അടയാളപ്പെടുത്തുക, അറബിമലയാളകൃതികളിലെ ദ്രാവിഡാംശം അടയാളപ്പെടുത്തുക,അറബിമലയാളത്തിന്റെ സമ്പർക്കസാഹചര്യം വെളിപ്പെടുത്തുക, അറബിമലയാളലിപിചരിത്രം രേഖപ്പെടുത്തുക തുടങ്ങി അറബിമലയാളത്തിന്റെ ഭാഷാപരവും സാഹിത്യപരവും സാംസ്കാരികവുമായ തലങ്ങളെ വേർതിരിച്ച് അടയാളപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ പൈതൃകസ്ഥാനം നിർണയിക്കുക തുടങ്ങിയ കർമ്മപദ്ധതികളാണ്  ഈ പഠനകേന്ദ്രത്തിലൂടെ വിഭാവനം ചെയ്യുന്നത്.

    ഭാഷാ ടെക്‌നോളജി കേന്ദ്രം

    മലയാളഭാഷാപോഷണത്തിനുതകുന്ന അടിസ്ഥാന ഡിജിറ്റല്‍ വിഭവവികസനമാണ് ഭാഷാ ടെക്‌നോളജി കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. മലയാളത്തിന്റെ യന്ത്രഗ്രാഹ്യത വര്‍ദ്ധിപ്പിക്കാനുതകുന്ന സാങ്കേതിക വിഭവങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഏറെ മുന്നേറാനുണ്ടെന്ന തിരിച്ചറിവിലാണ് സര്‍വകലാശാല ഈ കേന്ദ്രം സ്ഥാപിച്ചത്. വിവിധ ഭാഷാ സോഫ്റ്റ്‌ വെയറുകള്‍, ഡിജിറ്റല്‍ പദകോശം, ഡിജിറ്റല്‍ ലൈബ്രറി എന്നിവയ്ക്കു പുറമെ ഭാഷാപഠനം സുഗമമാക്കാനുള്ള ആന്‍ഡ്രോയിഡ് ആപ്പുകളും ഭാഷാസാങ്കേതിക കേന്ദ്രം നിര്‍മിക്കുന്നുണ്ട്.

    കേന്ദ്രത്തിന്റെ ആദ്യ ഉത്പന്നം മലയാളഭാഷയുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്വന സഞ്ചയമാണ്. ഗവേഷകര്‍ക്കും സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ക്കും ഭാഷയുടെ സ്വനിമ ഘടന കൃത്യമായി ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന വിധത്തിലാണ് ഈ വിഭവമൊരുക്കിയിട്ടുള്ളത്. www.cmltemu.in ല്‍ ഇത് ലഭ്യമാണ്.

    ഭാഷ ടെക്നോളജി കേന്ദ്രം തയ്യാറാക്കിയ മറ്റൊരു ഉല്പന്നമാണ് അക്ഷര ബേദിനി www.cmltemu.in/transcription ല്‍ ഇത് ലഭ്യമാണ്.

    സാങ്കേതികവിദ്യാ സഹായികളോടെ ഭാഷാപഠനം സുഗമമാക്കാനുള്ള പ്രോജക്ടിന്റെ ഭാഗമായി ‘മലയാളപാഠം’ എന്ന പേരില്‍ കേന്ദ്രം നിര്‍മിച്ച ഭാഷാപഠന ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. https://play.google.com/apps/testing/com.malayalamuniversity.malayalapaadam എന്ന ലിങ്കുവഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

    സ്‌ത്രീ സാഹിത്യ പഠനകേന്ദ്രം

    1. മലയാള സാഹിത്യത്തിലെ സ്‌ത്രീ സാന്നിദ്ധ്യങ്ങളെ ചരിത്രപരമായി ക്രമപ്പെടുത്തികൊണ്ട്, അവരുടെ സംഭാവനകൾ ക്രോഡീകരിക്കുകയും ,അവയെ സൗന്ദര്യ ശാസ്‌ത്രപരമായി പഠന വിധേയമാക്കുകയും ചെയ്യുക
    2. ദേശീയവും അന്തർദേശിയവുമായ സ്ത്രീപക്ഷ സാഹിത്യത്തിൽ മലയാളത്തിന്റെ സ്ഥാനം നിർണയിക്കുവാനും മലയാള സ്‌ത്രീ ഭാവന മുഖ്യധാരാ സാഹിത്യത്തിൽ ഇടപെടുന്നത് എങ്ങനെയെന്നും രേഖപ്പെടുത്തുവാനും ശ്രമിക്കുക
    3. മലയാള മനസിലെ പുരുഷകാമനകൾക്കെതിരെയുള്ള ഭാവനാപ്രതിരോധങ്ങൾ ആശയപരമായും സൈദ്ധാന്തികമായും ലാവണ്യാത്മകമായും സ്‌ത്രീ സാഹിതിയിലുടെ രേഖപ്പെടുത്തുന്നത് എങ്ങനെയെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുക.

    കമ്മിറ്റി കൺവീനർ

    • ഡോ. ടി അനിതകുമാരി

    ഫോൺ : 9846755915

    ഇ മെയിൽ – dranithakumary@gmail.com

    കമ്മിറ്റി അംഗംങ്ങൾ

    • ഡോ . മിനി സുകുമാർ
    • ഡോ . എം ഡി രാധിക
    • ഡോ . സുനിത ടി വി

ചെയറുകൾ

ഗുണ്ടര്‍ട്ട് ചെയര്‍

ട്യൂബിങ്ഗന്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ

  • ജര്‍മനിയില്‍ മലയാളസര്‍വകലാശാല ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചു.
  • ഗുണ്ടര്‍ട്ട് പഠനങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ. സ്‌കറിയ സക്കറിയയെ ഗുണ്ടര്‍ട്ട് ചെയര്‍ പ്രൊഫസറായി നിയമിച്ചു. പ്രൊഫ. എം. ശ്രീനാഥനെ വിസിറ്റിംഗ് അക്കാദമിക് ആയി നിയമിച്ചു.
  • 2015 ഒക്‌ടോബര്‍ 9- ന് ഗുണ്ടര്‍ട്ട് ചെയര്‍ നിലവില്‍ വന്നു. ട്യൂബിങ്ഗന്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ശ്രീ. കെ. ജയകുമാറും ട്യൂബിങ്ൻ സര്‍വകലാശാലയുടെ വൈസ് പ്രസിഡണ്ട് പ്രൊഫ. കരീന്‍ ആമോസും സംയുക്തമായി ചെയര്‍ ഉദ്ഘാടനം ചെയ്തു.
  • ചെയര്‍വഴി ട്യൂബിങ്ഗന്‍ സര്‍വകലാശാലയിലെ വിപുലമായ ഗുണ്ടര്‍ട്ട് ശേഖരം മലയാള സര്‍വകലാശാലയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ശേഖരത്തിലെ കേരളനാടകം, നളചരിതം മണിപ്രവാളം എന്നീ കൃതികള്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചു. കൂടുതല്‍ കൃതികള്‍ പരിശോധനയിലാണ്.
  • സംയുക്തപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഗുണ്ടര്‍ട്ടും മലയാളവും’ എന്ന ശീര്‍ഷകത്തില്‍ സമഗ്രമായ രണ്ടു വാള്യം ഡോ: സ്‌കറിയ സക്കറിയ എഡിറ്റ് ചെയ്തു സര്‍വകലാശാല പ്രസിദ്ധീകരിച്ചു.

വിദ്യാര്‍ത്ഥി വിനിമയ പരിപാടി

വിദ്യാര്‍ത്ഥി വിനിമയ പരിപാടിയുടെ ഭാഗമായി ട്യൂബിങ്ഗന്‍ സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മലയാള സര്‍വകലാശാലയില്‍ മലയാളഭാഷയേയും കേരളസംസ്‌കാരത്തേയും പരിചയപ്പെടുന്നതിലേക്കായി ഒരുമാസം ചെലവഴിച്ചു. സമാനമായി സര്‍വകാലാശാലയിലെ മൂന്ന് എം. സി. ജെ. വിദ്യാര്‍ത്ഥികള്‍ ഒരുമാസം ട്യൂബിങ്ൻ സര്‍വകലാശാലയിലും ചെലവഴിച്ചു.

ഗുണ്ടര്‍ട്ട് ചെയര്‍ പ്രവര്‍ത്തനങ്ങള്‍

  • ഗുണ്ടര്‍ട്ട് ശേഖരത്തിലെ മലയാള കൃതികള്‍ ഡിജറ്റലൈസ് ചെയ്യുക. 2016 ജൂലായില്‍ ഈ പദ്ധതിക്ക് ജര്‍മന്‍ ഗവേഷണ ഫൗണ്ടേഷന്റെ അംഗീകാരം ലഭിക്കുകയുണ്ടായി.
  • ട്യൂബിങ്ഗന്‍ സര്‍വകലാശാല ഇന്‍ഡോളജി അസോയേറ്റ് പ്രൊഫസര്‍ ഹെയ്ക്ക് ഓബര്‍ലിന്‍ മലയാളസര്‍വകലാശാല സന്ദര്‍ശിക്കുകയും ‘മലയാളഭാഷയുടെ വികാസവും ഗുണ്ടര്‍ട്ടും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയും ചെയ്തു.
  • ഗുണ്ടര്‍ട്ട് ചെയര്‍ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു
  • മലയാള ഭാഷയുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രൊഫസര്‍ ഹെയ്ക്ക് ഓബര്‍ലിന്‍, ഡോ. എലേന മുസിയാറല്‍, ഡോ. ഓഫിറ ഗാമിലിയേല്‍, എന്നിവര്‍ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ വിശദാംശങ്ങള്‍ താഴെ.
    • ഗുണ്ടര്‍ട്ട് ചെയര്‍ പ്രൊഫസര്‍ സ്‌കറിയ സക്കറിയ
    • ട്യൂബിങ്ഗന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ 2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പഠിപ്പിച്ചു.
    • സേതുവിന്റെ ‘പാണ്ഡവപുരം’ നോവലിനെ അധികരിച്ചുള്ള വായനാപരിപാടി 2017 ഫെബ്രു വരി,13 മുതല്‍ 17 വരെ നടന്നു.
    • ‘മലയാളത്തിന് ഒരു മുഖവുര: സാംസ്‌കാരിക ഭൂമിശാസ്ത്രവും വ്യതിരിക്തതയും’ എന്ന വിഷയത്തില്‍ 2017 ഫെബ്രു 28 മുതല്‍ മാര്‍ച്ച് 3 വരെ പരിപാടി സംഘടിപ്പിച്ചു.
    • ബ്രൗണ്‍ എയ്ഞ്ചല്‍സ് എന്ന സിനിമയുടെ പൊതുപ്രദര്‍ശനം നടന്നു. ഇംഗ്ലീഷ് സിനിമയായ ട്രാന്‍സ്ലേറ്റഡ് ലിവ്‌സിന്റെ പുനരാഖ്യാനമാണിത്. 1960 കളില്‍ ജര്‍മനിയിലേക്ക് കുടിയേറിയ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
    • പ്രൊഫ. എം.ശ്രീനാഥന്‍,വകുപ്പദ്ധ്യക്ഷന്‍,ഭാഷാശാസ്ത്രവിഭാഗം, മലയാള സര്‍വകലാശാല 2017 മെയ് മാസത്തില്‍ ട്യൂബിങ്ഗന്‍ സര്‍വകലാശാലയില്‍ തുടര്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.