ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ക്യാമ്പസ്

ലൈബ്രറി

മീഡിയ ലാബ്

ഭാഷാ ലാബ്

തിയറ്റര്‍

കാമ്പസ്

തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ 2013-ല്‍ പുതുതായി സ്ഥാപിച്ച വാക്കാടിലെ താത്ക്കാലിക കെട്ടിടത്തില്‍ അക്ഷരം കാമ്പസില്‍ ആരംഭിച്ചു. 2014-ല്‍ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് മുന്‍പായി തന്നെ കൂടുതല്‍ സൗകര്യപ്രദമായ പുതിയ അക്കാദമിക് ബ്ലോക്ക്‌  പ്രവര്‍ത്തന സജ്ജമായി. കോഴിക്കോട് തിരൂര്‍ വഴിയും ചമ്രവട്ടം-തിരൂര്‍ റോഡ് വഴിയും അക്ഷരം കാമ്പസിലേക്ക് എത്തിച്ചേരാവുന്നതാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 7 കി. മീ. ദൂരമുണ്ട്  കാമ്പസിലേക്ക്.