ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണം നാളെ (05- 07- 2018)

വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണം നാളെ (05- 07- 2018)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഇരുപത്തിനാലാം അനുസ്മരണം  ജൂലൈ 5 ന് (നാളെ). പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുക്കാരനുമായ  പ്രൊഫ. എം.എന്‍.കാരശ്ശേരിയാണ് അനുസ്മരണപ്രഭാഷണം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ബഷീര്‍ അറിവിന്‍റെ ലോകം, ചാത്തിരാങ്കം, ഭാഷാശാസ്ത്രവിഭാഗം ജേണല്‍ എന്നിവയുടെ പ്രകാശനവും നടക്കും.  ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സര്‍വകലാശാല നടത്തിയ ബഷീര്‍ കലാലയ കഥാപുരസ്കാരദാനവും നടക്കും.